ഈ കിടപ്പു കണ്ടില്ലേ റിമ കല്ലിങ്കലിനെ തിരമാലകളാണ്… പുതിയ ഫോട്ടോഷൂട്ട്….
റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജെയ്സന് മാടാനിയാണ് റിമയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. സ്റ്റൈലിസ്റ്റ് കൊഞ്ചിത ജോണ്‍. റിമയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ മാത്രമല്ല, അടുത്ത സുഹൃത്തുക്കളായ സിനിമാതാരങ്ങളും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ദര്‍ശന രാജേന്ദ്രന്, അഭിരാമി, കവിത എസ് നായര്‍ എന്നിവരൊക്കെ ചിത്രങ്ങള്‍ക്ക് രസകരമായ കമന്റുകള്‍ നല്‍കിയിട്ടുണ്ട്.
2019ല്‍ റിലീസ് ചെയ്ത വൈറസ് ആണ് റിമയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കഴിഞ്ഞ വര്‍ഷം സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നൊരു സിനിമയിലും അഭിനയിക്കുകയുണ്ടായി.വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ആണ് ഇനി പുറത്തിറങ്ങാനുള്ള റിമ കല്ലിങ്കല്‍ ചിത്രം. ടൊവിനൊ തോമസ്, റിമ കല്ലിങ്കല്‍, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. FC