വീണ്ടും വധുവായി അണിഞ്ഞൊരുങ്ങി നടി റിമി ടോമി.. വിവാഹവേദിയിലേക്കോ അതോ.. ആ ഓര്‍മ്മകള്‍ക്കോ…
എന്തായാലും ഒരു വിവാഹം കഴിച്ചു അതിന്റെ സകല സുഖങ്ങളും അനുഭവിച്ചറിഞ്ഞവളാണ് റിമി ഇനി എന്താണ് പരിപാടിയെന്ന് അവര്‍ക്കു തന്നെയേ അറിയൂ, അതിനിടയില്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ റിമിയെ കണ്ട സന്തോഷത്തിലാണ് ആരാധകര്‍, ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. ‘യു ആര് മൈ സോണിയ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന റിമിയുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സോനു നിഗം, അല്‍ക്ക യാഗ്നിക് എന്നിവര്‍ ചേര്‍ന്നാലപിച്ച ഗാനമാണിത്. റിമിയുടെ നൃത്ത വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഗായികയുടെ വസ്ത്രധാരണമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
വെളുത്ത ലോങ് ഗൗണില്‍ അതിസുന്ദരിയായാണ് റിമി പ്രത്യക്ഷപ്പെട്ടത്. ഹൈനെക് ഗൗണ്‍ ആണിത്. നെക്കില്‍ ബീഡ്സും ത്രെഡും ഉപയോഗിച്ച് വര്‍ക്ക് ചെയ്തിരിക്കുന്നു. നെഞ്ചിന്റെ ഭാഗത്തായി പ്ലീറ്റഡ് പാറ്റേണ്‍ ഡിസൈന്‍ ആണ് ഉള്‍പ്പെടുത്തിയത്. പൂര്‍ണമായും നെറ്റ് ഫാബ്രിക്കില്‍ ചെയ്തെടുത്ത വസ്ത്രത്തിന് ചെറിയ സ്ലീവുകള്‍ കൊടുത്തിരിക്കുന്നു. വസ്ത്രത്തില്‍ ദുപ്പട്ടയും അറ്റാച്ച് ചെയ്തിട്ടുണ്ട്. പോണി ടെയില്‍ ഹെയര്‍സ്റ്റൈല്‍ ആണ് റിമി തിരഞ്ഞെടുത്തത്. വസ്ത്രത്തിന് അനുയോജ്യമായ കമ്മലും വളയും അണിഞ്ഞിരിക്കുന്നു.FC