നടി അനന്യക്ക് ദേഷ്യം പോലും RRR ലെ നാട്ടു നാട്ട് പാട്ടിനു ഓസ്കര് കിട്ടിയതില്‍ ഇതിലും മികച്ചത് കൈയിലുണ്ടു പോലും….
മാനത്തെ ചന്ദ്രനെ നോക്കി ഓരിയിടുന്ന പട്ടികളെ കാണാറുണ്ട് അതുപോലെ ആയിപോയി ഇതും എന്നെ പറയാനുള്ളു.. കിട്ടേണ്ടത് കിട്ടി വാങ്ങാന്‍ അര്ഹതപെട്ടവരത് വാങ്ങി നാട്ടില്‍ തിരിച്ചെത്തി.. കുരക്കുന്നവര്‍ കുറച്ചു വൈകിപ്പോയി.. ലോകം അംഗീകരിച്ചതിനേക്കാള്‍ മികച്ചത് കയ്യിലുണ്ടെന്നാണ് തള്ള്..
ഉണ്ടാവും സമ്മതിച്ചു എന്നാലത് ഇതുപോലെ ലോകത്തെ കേള്‍പ്പിച്ചു അംഗീകാരം നേടിയെടുക്കുന്നതിനു വേണ്ടി ശ്രമിക്കു.. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഓസ്കര് പുരസ്കാരം നേടിയ ആര്‍ആര്‍ആറിനെ വിമര്‍ശിച്ച് നടി അനന്യ ചാറ്റര്‍ജി. ചിത്രത്തിന് പുരസ്കാരം ലഭിച്ചതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയാണ് നടിയുടെ കുറിപ്പ്. നമ്മുടെ പക്കലുള്ളതില്‍ ഏറ്റവും മികച്ചത് ഇതാണോ എന്ന് അനന്യ ട്വീറ്റ് ചെയ്തു.”എനിക്ക് മനസ്സിലാകുന്നില്ല, നാട്ടു നാട്ടുവില്‍ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മള് എങ്ങോട്ടാണെത്തി നില്‍ക്കുന്നത്. എന്താണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്. നമ്മുടെ പക്കലുള്ളതില്‍ ഏറ്റവും നല്ലത് ഇതാണോ, ധാര്‍മിക രോഷം ഉയരുന്നു.
”അനന്യ ചാറ്റര്‍ജിയുടെ കുറിപ്പ് വലിയ ചര്‍ച്ചയായി. നിരവധി പേരാണ് നടിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്. നേട്ടത്തില്‍ അഭിമാനിക്കുന്നതിന് പകരം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാനാണെന്ന് വിമര്‍ശകര്‍ കുറിച്ചു. ആര്‍ആര്‍ആറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമാണ് നാട്ടു നാട്ടു. ചന്ദ്രബോസിന്റെ വരികള്‍ക്ക് എം.എം കീരവാണിയാണ് സംഗീതം ഒരുക്കിയത്. ഇരുവരും ഒരുമിച്ച് ഓസ്കര് പുരസ്കാരം ഏറ്റുവാങ്ങി. നഞ്ചിയമ്മക്ക് അവാര്ഡ്കൊടുത്തപ്പോഴും ഇതുപോലെ കുരു പുഴകള്‍ പൊട്ടി ഒലിച്ചിരുന്നു.FC