സിനിമാ ലോകത്തെ ദു:ഖത്തിലാഴ്ത്തി എസ്.പി.ബാലസുബ്രഹ്മണ്യം നമ്മെ വിട്ട് പോയി.ആദരാഞ്ജലികള്‍ നല്കി താരങ്ങള്‍.
ഇനി ഇല്ല ആ ശബ്ദം- പ്രിയ ഗായകന് വിട-പ്രശസ്ത
ഗായകന് എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.
74 വയസ്സായിരുന്നു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.കഴിഞ്ഞ 7ന് എസ്.പി.ബി യുടെ കൊവിഡ് പരിശോധന നെഗറ്റീവായിരുന്നുവെങ്കിലും ഹൃദയവും ശ്വാസകോശവും സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഓഗസ്റ്റ് 5ാം തിയ്യതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച എസ്.പി.ബി യെ 8ാം തിയ്യതിയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.അടുത്ത ദിവസം തന്നെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ഉപകരണങ്ങളുടെ സഹായത്തോടെയാക്കിയിരുന്നു.
രാജ്യത്തിന്റെ സിനിമാസംഗീതത്തിന്റെ സ്വരനിറവായിരുന്നു എസ്.പി.ബി. സംഗീതം പഠിക്കാത്ത എസ്.പി.ബി. എല്ലാ ഭാഷകളിലുമായി ഏതാണ്ട് 40,000ത്തിവധികം പാട്ടുകളാണ് റെക്കോഡ് ചെയ്തിട്ടുള്ളത്.ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെ പതിറ്റാണ്ടുകള്‍ കീഴടക്കിയ മറ്റൊരു ഗായകനില്ല.
ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഞങ്ങളും.
ഫിലീം കോര്‍ട്ട്.