ഓണത്തിന് ഈ സാരിയുടുക്കാം കണ്ടില്ലേ നടി സമാന്ത അണിഞ്ഞൊരുങ്ങിയത്… വില വെറും ഒന്നരലക്ഷം…
മോഡലിങ്ങിലും അഭിനയത്തോളം പ്രാധാന്യം നല്കുന്ന നടിയാണ് സമാന്ത അവരുടെ പുതിയ ലൂക്കിലുള്ള സാരിയുടുക്കല് മലയാളികളും ഏറ്റെടുത്തിരിക്കുകയാണ്.. ഓണത്തിനോടനുബന്ധിച്ച് ഇത്തരത്തിലൊരു ഫോട്ടോ വന്നത് അടിപൊളിയായെന്നാണ് കമന്റുകള്‍, സാരിയില്‍ അതിസുന്ദരിയായുള്ള സമാന്തയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കറുപ്പ് നിറത്തിലുള്ള മള്‍ട്ടി ത്രഡ് ഹാന്‍ഡ് എംബ്രോയിഡറി സാരിയിലാണ് സമാന്ത തിളങ്ങിയത്. പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ അര്‍പ്പിത മേത്തയാണ് സാരി !ഡിസൈന്‍ ചെയ്തത്. 1.38 ലക്ഷം രൂപയാണ് വില.
നെറ്റ് സാരിയാണ് സ്റ്റൈല്‍ ചെയ്തത്. സ്വീക്വന്‍സുകളും ത്രെഡ് വര്‍ക്കുകളും സാരിക്ക് കൂടുതല്‍ ഭംഗി നല്കി. ബോഡറില്‍ ഗോള്‍ഡന്‍, പിങ്ക്, ഗ്രീന്‍, ഓറഞ്ച് നിറങ്ങളിലുള്ള മള്‍ട്ടിത്രെഡ് ഫ്ലോറല്‍ എംബ്രോയ്ഡറി വര്‍ക്കുകളാണ് നല്‍കിയത്. പൂര്‍ണമായും കൈകൊണ്ട് ചെയ്ത ഗോള്‍ഡന്‍ ത്രഡിലുള്ള എംബ്രോയ്ഡറി വര്‍ക്കാണ് സാരിക്ക് എലഗന്റ് ലുക്ക് നല്‍കുന്നത്. ഹാങ്ങിങ് കമ്മലാണ് മാച്ച് ചെയ്തത്. നിരവധി പേരാണ് ഇഷ്ടതാരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. FC