കൊച്ചിയിലെത്തിയ നടി സാനിയ രാത്രി ചിലവഴിച്ചത് എങ്ങനെയെന്ന് കണ്ടോ….
മലയാള സിനിമയില്‍ ഇന്ന് ഗ്ലാമറസ് റാണി എന്ന് അറിയപ്പെടുന്ന യുവനടിയാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി വന്ന് പിന്നീട് സിനിമയില്‍ ബാലതാരമായി അഭിനയിക്കുകയും വളരെ ചെറിയ പ്രായത്തില്‍ തന്നെ നായികയായി മാറുകയും ചെയ്ത താരമാണ് സാനിയ. ഓരോ സിനിമകള്‍ കഴിയുംതോറും ആരാധകരുടെ എണ്ണത്തില്‍ വളരെ വര്‍ദ്ധനവ് ഉണ്ടാവുന്ന ഒരാളാണ് താരം.
ബാല്യകാലസഖി, അപ്പോത്തിക്കരി എന്നീ സിനിമകളില്‍ ബാലതാരമായി അഭിനയിച്ച സാനിയ, ക്വീന്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായി തുടങ്ങിയത്. അതിന് ശേഷം നായികയായും സഹനടിയായുമൊക്കെ സാനിയ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് സാനിയയ്ക്ക് ഒരു ഗ്ലാമറസ് പരിവേഷം എപ്പോഴും ഉണ്ടായിരുന്നു. സിനിമയില്‍ ഒരു ഗാനരംഗത്തില്‍ അങ്ങനെ വന്നിട്ടുണ്ട്.
അല്ലാതെ ഗ്ലാമറസ് കഥാപാത്രങ്ങള്‍ ഒന്നും തന്നെ സാനിയ ഇതുവരെ സിനിമയില്‍ ചെയ്തിട്ടില്ല. ഫോട്ടോ ഷൂട്ടുകളിലും വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കാന്‍ പോകുമ്പോഴുമാണ് സാനിയയെ മലയാളികള്‍ കൂടുതലായി ഗ്ലാമറസായി കണ്ടിട്ടുള്ളത്. ഈ വര്‍ഷം രണ്ട് സിനിമകളാണ് സാനിയയുടെതായി ഇറങ്ങിയത്. സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ് എന്നീ സിനിമകളാണ്.
ഇപ്പോഴിതാ കൊച്ചിയിലെ ഒരു രാത്രി ലൈഫ് എന്ജോയ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സാനിയ പങ്കുവച്ചിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്ക് ഒപ്പം അടിച്ചുപൊളിക്കുന്ന ഫോട്ടോസാണ് ഇവ. മിനി സ്കര്‍ട്ടാണ് സാനിയ ധരിച്ചിരിക്കുന്നത്.ക്രിസ്തുമസിന്റെ പിറ്റേ ദിവസമുള്ള ചിത്രങ്ങളാണെന്ന് സാനിയ കുറിച്ചിട്ടുമുണ്ട്. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.