വീണ്ടും പ്രത്യക്ഷപ്പെട്ട് സന്തോഷ് പണ്ഡിറ്റ്.. 93 കാരി ദേവയാനിക്ക് കള്ളനോട്ട് കൊടുത്തു പറ്റിച്ചവന് ബദലായി…
കള്ള നോട്ട് നല്കി യുവാവ് പറ്റിച്ച സംഭവത്തില്‍ 93കാരിയായ ദേവയാനിയമ്മയ്ക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശി ലോട്ടറി വില്പനക്കാരിയായ ദേവയാനിയമ്മ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് യുവാവിന്റെ തട്ടിപ്പിനിരയായത്.വാര്‍ത്ത പ്രചരിച്ചതോടെ ദേവയാനിയമ്മയ്ക്ക് സഹായമായി നിരവധി പേര് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെക്കൊണ്ടാകുന്നതു പോലെ അവര്‍ക്ക് ചെറിയ രീതിയില്‍ സഹായമെത്തിക്കാന്‍ കഴിഞ്ഞു എന്ന് കുറിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ്, ദേവയാനിയമ്മയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചത്.
”ഞാന്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദര്‍ശിച്ചു. അവിടെ 93 വയസ്സായ ലോട്ടറി വില്പന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരില്‍ പോയി കണ്ടു. അവരെ കള്ള നോട്ട് നല്കി ചിലര്‍ വഞ്ചിച്ച വാര്‍ത്ത അറിഞ്ഞാണ് പോയത്. കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനും, ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചു.”- വിഡിയോ പങ്കുവച്ചു കൊണ്ട് സന്തോഷ് കുറിച്ചു.
നിരവധി പേരുടെ സ്നേഹസഹായം എത്തിയതോടെ ദേവയാനിയമ്മ ലോട്ടറി കച്ചവടം വീണ്ടും ആരംഭിച്ചിട്ടുണ്ട്.
വ്യാജ നോട്ട് നല്കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറിയാണ് യുവാവ് തട്ടിയെടുത്തത്. വിവിധ സ്ഥലങ്ങളില്‍ ലോട്ടറി വിറ്റ് ജീവിക്കുന്ന ഇവര്‍ എരുമേലിയില്‍ നിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു നടന്നു വരുന്നതിനിടെയാണ് പറ്റിക്കപ്പെട്ടത്. കാറില്‍ എത്തിയ യുവാവു ലോട്ടറി ആവശ്യപ്പെട്ടു. മുഴുവന്‍ ലോട്ടറിയും എടുക്കാമെന്നു പറഞ്ഞ് 100 ടിക്കറ്റുകള്‍ വാങ്ങി 40 രൂപ വീതം 4000 രൂപ നല്കി. 2000 രൂപയുടെ 2 നോട്ടുകളാണു നല്‍കിയത്. തുടര്‍ന്നു മുണ്ടക്കയത്തിനു വരുന്നതിനായി ഇവര്‍ ഓട്ടോയില്‍ കയറി നോട്ട് കൊടുത്തപ്പോള്‍ പേപ്പറില്‍ പ്രിന്റ് എടുത്ത കള്ള നോട്ടുകളാണെന്നു മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. FC