സെല്‍ഫിയെടുക്കാന്‍ വന്ന ആരാധകനെ തട്ടിത്തെറിപ്പിച്ച് ഷാരൂഖാന്.. ദേഷ്യമോ അഹങ്കാരമോ…..
പഠാന് വന്‍ വിജയം നേടിയതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല അതിന്റെ അഹങ്കാരത്തിലാണോ അതോ അനുവാദമില്ലാതെ എടുത്തതിന്റെ ദേഷ്യത്തിലാണോ ഷാരൂഖാന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കൈ തട്ടിമാറ്റിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പം വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുമ്പോഴാണ് ആരാധകനെ സെല്‍ഫി എടുക്കുന്നതില്‍ നിന്നും നടന് തടഞ്ഞത്, ആരാധകര്‍ക്ക് നേരെ കൈ വീശിയാണ് നടന് കടന്നുപോയത്.
ഇതിനിടയിലാണ് എയര്‍പോര്‍ട് സ്റ്റാഫ് കൂടിയായ വ്യക്തി ഷാറുഖിനോട് അനുവാദം ചോദിക്കാതെ മൊബൈലുമായി താരത്തിനരികിലേക്ക് എത്തിയത്. ഷാറുഖ് ഇയാളുടെ കൈ തട്ടിമാറ്റുകയായിരുന്നു. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഷാറുഖിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ആരാധകരില്ലെങ്കില്‍ താരങ്ങളില്ലെന്നായിരുന്നു ഒരാളുടെ അഭിപ്രായം. എല്ലാവരെയും പോലെ സിനിമാതാരങ്ങളും മനുഷ്യരാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. FC