ഷക്കീല വീണ്ടും വരുന്നു ഓര്‍മ്മയില്ലേ ‘ഡ്രൈവിങ്ങ് സ്കൂള്‍’ ഇനിയെന്തെല്ലാം കാണണം…
ഒരു കാലത്ത് സിനിമ തിയേറ്ററുകള്‍ നിലനിന്നത് ഷക്കീല രേഷ്മ തുടങ്ങിയ കിന്നാരത്തുമ്പികളുടെ ചുമലിലായിരുന്നു.. അവരൊക്കെ ഇന്ന് ഫീല്‍ഡ്ഔട്ട് ആയി.. എന്നാല്‍ തനിക്കൊരങ്കത്തിനുകൂടി ബാല്യമുണ്ടെന്ന് പറഞ്ഞ് വരികയാണ് പഴയ പടക്കുതിര ഷക്കീല.. ഷക്കീലയുടെ ‘ഡ്രൈവിങ്ങ് സ്കൂള്‍’ഓര്‍മ്മയില്ലേ; കേരളത്തിലെ യുവാക്കളുടെ ഹരമായിരുന്ന പേര്.
ഗോപുവിന്റെയും ഷീലയുടെയും ആ സ്കൂളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുകയാണ് നെറ്റ്ഫ്ലിക്സ്. സെക്സ് എജ്യുക്കേഷന്‍ എന്ന വെബ്സീരീസിന്റെ നാലാം സീസണ് പ്രമോഷനു വേണ്ടിയാണ്, ചില ശരികളെപ്പറ്റി നമ്മെ ഓര്‍മിപ്പിച്ച് ഷക്കീല വീണ്ടുമെത്തുന്നത്. ഷക്കീലാസ് ഡ്രൈവിങ്ങ് സ്കൂള്‍ എന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറിയ ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ആ ദൗത്യവുമായി ഷക്കീല തന്നെ എത്തുമ്പോള്‍ അതിനൊരു പുതുമയും ശ്രദ്ധയുമുണ്ടാകുമല്ലോ. അതുകൊണ്ടാണ് തന്റെ പഴയ ചിത്രത്തിന്റെ പേര് അനുസ്മരിപ്പിച്ചു കൊണ്ട് ഷക്കീല ഈ ഹ്രസ്വ വീഡിയോയില്‍ എത്തിയിരിക്കുന്നത്.ഡ്രൈവിങ്ങിനെയും സെക്സിനെയും ചേര്‍ത്തുവച്ചാണ് ഷക്കീല അതീവ ഗൗരവമേറിയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നത്. FC