അഭിനയത്തിന് പിറകെയല്ല.. ശാലിനി അജിത് താരദമ്പതികളുടെ മകനിതാ സ്പോര്‍ട്സില്‍ തിളങ്ങുന്നു…
നടന് മാധവന്റെ മകന് നീന്തല്‍കുളത്തില്‍ നിന്ന് സ്വര്‍ണം വാരുന്ന താരമാണ് വിജയിന്റെ മകള്‍ ബാറ്റ്മെന്റിന്‍ താരം, പിന്നാലെയിതാ ശാലിനി അജിത് താരദമ്പതികളുടെ മകനും.. തല്ക്കാലം വെള്ളിത്തിരയിലേക്ക് ഒന്നുമല്ല കുഞ്ഞ് ആദ്വികിന്റെ നോട്ടം, ഒരു പന്തിനു പിറകേയാണ്. അച്ഛന് അജിത്തും അമ്മ ശാലിനിയും വലിയ സിനിമാതാരങ്ങള്‍ ആണെങ്കിലും ഫുട്ബോള്‍ ആണ് അദ്വികിന്റെ മനസിളക്കിയത്. അച്ഛന് അജിത്തിന്റെ കായികപ്രേമം മകന് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ചെന്നൈയിലെ പോപ്പുലര്‍ ആയ ഒരു ക്ലബിലെ ജൂനിയര്‍ ഫുട്ബോള്‍ ടീമില്‍ അംഗമാണ് അദ്വിക്. കഴിഞ്ഞയിടെ ഒരു ടൂര്‍ണമെന്റില്‍ അദ്വിക് സ്വര്‍ണം നേടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു. ഇപ്പോള്‍ വീണ്ടും അദ്വികിന്റെ ഒരു സ്പോര്‍ട്സ് ഇവന്റില്‍ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുട്ബോള്‍ ജൂനിയര്‍ ടീം അംഗമായ അദ്വിക്കിന്റെയും കൂട്ടുകാരുടെയും ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് ആയിരുന്നു അമ്മ ശാലിനി. മകന് കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നത് കണ്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. ബാഗില്‍ നിന്ന് മൊബൈല്‍ എടുത്ത് മകനെയും കൂട്ടുകാരെയും അതിലേക്ക് പകര്‍ത്തി. അതിനു ശേഷം മകനും കൂട്ടുകാര്‍ക്കും കൈ കൊടുത്ത് ആശംസ നേരുകയും ചെയ്തു. ഡിപ്ലോമാറ്റിക് പ്രീമിയര്‍ ലീഗ് ആയിരുന്നു വേദി. FC