ഷംന കാസിമിന്റെ കല്ല്യാണം.ആറെണ്ണം ജയിലില്‍. 4 എണ്ണം ഒളിവില്‍-തട്ടികൊണ്ട് പോകാന്‍.
പല നടിമാരും സംശയത്തിന്റെ നിഴലിലാണ്.ഒത്തിരി
മുന്‍ നിര നടിമാരെയും സ്വര്‍ണ്ണകള്ളക്കടത്ത് സംഘം സമീപിച്ചിരുന്നു.
ധര്‍മ്മജന്റെ കൈയ്യില്‍ നിന്നും തട്ടിപ്പ് സംഘം പല
നടിമാരുടെയും നമ്പര്‍ വാങ്ങി.അതിന് ധര്മ്മജന്
അന്വേഷണോദ്ദ്യോഗസ്ഥരുടെ മുന്നില്‍ പോലീസ്
സ്റ്റേഷനില്‍ പോകേണ്ടതായും വന്നു.
ഇതാണ് കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്.പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയില്‍
നിന്നാണത്രേ ഷംനയുടെ നമ്പര്‍ തട്ടിപ്പ് സംഘം ഒപ്പിച്ചെടുത്തത്.മേക്കപ്പാര്‍ട്ടിസ്റ്റ് മീര, റഫീക്ക്,ഷെഫീക്ക്
എന്നീ പ്രതികളുള്ളത് ഞാനിപ്പോഴാണ് അറിയുന്നതെന്നും എന്റെ അടുത്ത് ഈ പേരുകള്‍ അവതരിപ്പിച്ചല്ല അവര്‍ വന്നതെന്നും എന്നെ തട്ടികൊണ്ടു പോകാന്‍ പ്രതികള്‍ പ്ലാന്‍ ചെയ്തത് IG പറഞ്ഞാണ് ഞാന്‍ അറിഞ്ഞതെന്നും ഷംന കാസീം പറയുന്നു.
മെയ് 25നാണ് കല്ല്യാണാലോചന വരുന്നത്.അതിന് ശേഷം അന്‍വര്‍ എന്ന പേരുള്ള വ്യക്തിയുമായി ഫോണിലും വാടസ്ആപ്പിലും സംസാരിച്ചു.ആലോചനവരും മുമ്പ് എനിക്കിവരുമായി ഒരു ബന്ധവുമില്ല.
എന്തായാലും ഷംനയെ കെട്ടാന്‍ വന്നവനടക്കം 8 പേര് പോലീസ് കസ്റ്റഡിയിലാണ്.ഒന്നും പുറത്ത്കടക്കാതെ തട്ടിപ്പിനിറങ്ങാതെ അവിടെ കിടക്കട്ടെ.
ഫിലീം കോര്‍ട്ട്.