ഇവനല്ലെ മയക്കുമരുന്ന് കേസില്‍ ജയിലില്‍ കിടന്നത്, നടന് ഷൈന്‍ ടോം ചാക്കോയുടെ മറുപടി.. നന്നാകാന്‍ ജയിലില്‍ കിടന്നു…
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടന് ഷൈന്‍ ടോം ചാക്കോ. ”ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ നന്നാകുന്നതിനു വേണ്ടിയല്ലേ ജയില്‍ ശിക്ഷ കൊടുക്കുന്നത്. അപ്പോള്‍ നന്നാകുമ്പോള്‍ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന്. അങ്ങനെയുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത്.ഷൈന്‍ ടോം ചോദിക്കുന്നു. ‘ഒപ്പീസ്’ എന്ന പുതിയ സിനിമയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. ‘നിങ്ങള്‍ ഓരോരുത്തരും ഓരോ സിനിമകള്‍ കഴിയുമ്പോഴും തരുന്ന പ്രോത്സാഹനമുണ്ട്. ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും ഒരു വ്യക്തി അഹങ്കരിക്കാവുന്ന രീതിയിലുമുള്ള ഒരുപാട് ആട്ടങ്ങള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ ആടി. അത് കുറച്ചുപേര്‍ക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല. അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴുമുള്ളവരുണ്ട്.
ഞാന്‍ എന്തൊക്കെയോ അടിച്ചതു കൊണ്ടും അടിക്കാത്തതുകൊണ്ടുമൊക്കെയാണ് ഇതെന്നാണ് പലരും പറയുന്നത്. ആളുകള്‍ എന്റെ അഭിമുഖം കണ്ടും പറയാറുണ്ട്, ഷൈന്‍ ടോം ചാക്കോ ഒരുപാട് മാറിയെന്ന്. ഒരിക്കല്‍ അകത്തുകിടന്ന് പുറത്തുവന്നു കഴിഞ്ഞാല്‍ പിന്നെ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം പോലും സമൂഹം കൊടുക്കില്ല. ഒരു ഐപിഎസുകാരന് പറഞ്ഞതുകേട്ടു, ”ഇവനൊക്കെയാണോ സിനിമയില്‍ വലിയ ആള്, പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ടവനല്ലേ?”. പണ്ട് കൊക്കെയ്ന്‍ കേസില്‍ പിടിക്കപ്പെട്ട്, ശിക്ഷ അനുഭവിച്ച് പുറത്തുവന്ന ആള് നല്ലതാകുന്നത് സമൂഹത്തിന് കാണാന്‍ പറ്റാത്ത അവസ്ഥ. ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ നന്നാകുന്നതിനു വേണ്ടിയല്ലേ ജയില്‍ ശിക്ഷ കൊടുക്കുന്നത്. അപ്പോള്‍ നന്നാകുമ്പോള്‍ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന്. അങ്ങനെയുള്ള ആളുകള്‍ നിയമം കൈകാര്യം ചെയ്യുന്ന നാട്ടില്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ കുറയുന്നത്. ഞാന്‍ ഇതൊക്കെ വെറുതെ തമാശയ്ക്കു പറയുന്നതാണ്.ഷൈന്‍ ടോം ചാക്കോ പറഞ്ഞു. FC