സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി ആശുപത്രിയില്‍.. വാര്‍ത്തയിലെ സത്യമറിയാതെ ആരാധകര്‍…..
എന്തായാലും വാര്‍ത്ത നല്ല വേഗത്തില്‍ പരന്നു അതിനുള്ള മറുപടി വരാന്‍ വൈകിയതുകൊണ്ടു ചില വളച്ചൊടിക്കലുകളും ഈ ആശുപത്രി സന്ദര്‍ശനത്തില്‍ പ്രചരിച്ചെന്നുമാത്രം, സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും വ്യാജം. ‘ഗരുഡന്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരം, പതിവ് ആരോഗ്യ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ എല്ലാം സാധാരണ നിലയില്‍ ആണെന്നു കണ്ടതോടെ താരം ആശുപത്രി വിടുകയായിരുന്നു. പൂര്‍ണ ആരോഗ്യവാനായ അദ്ദേഹം ലൊക്കേഷനില്‍ തിരിച്ചെത്തി ഷൂട്ടിങ് പുനരാരംഭിക്കുകയും ചെയ്തു.
നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഗരുഡന്’. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ്. ബിജു മേനോന്, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തന്, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയിംസ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക എന്നിവരാണ് മറ്റു താരങ്ങള്‍. മിഥുന് മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു. FC