ദിലീപ് കുറ്റക്കാരനാണെന്ന് ഞാന്‍ വിശ്വസിക്കില്ല സുരേഷ് ഗോപി തുറന്നടിക്കുന്നു.. സ്വപ്നയും, ബിനീഷും…
കറകളഞ്ഞ അഭിപ്രായം.. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ആരെയും കുറ്റവാളിയായി കാണരുതെന്ന് നടന് സുരേഷ് ഗോപി. സ്വപ്നാ സുരേഷിന്റെയും ദിലീപിന്റെയും കേസുകളില്‍ ഇതാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി ദുബായില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പുതിയ ചിത്രമായ ഗരുഡന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് സുരേഷ് ഗോപി ദുബായിലെത്തിയത്. ചിലരെ മനഃപൂര്‍വം പ്രതികളാക്കും വിധം പോലീസ് നടപടികളുണ്ടാവാറുണ്ട്. അന്തിമവിധി വരുന്നതുവരെ ആരും കുറ്റക്കാരല്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ പോലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളതാണ് പുതിയ ചിത്രമെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിനീഷ് കോടിയേരിയുടേയും ദിലീപിന്റെയും സ്വപ്നാ സുരേഷിന്റെയും കാര്യമായാല്‍പോലും കോടതി പറയണം. അല്ലാതെ ഞാന്‍ വിശ്വസിക്കില്ല. അതല്ലേ നമ്മുടെ നാട്ടില്‍ ലോ ഓഫ് ദ ലാന്‍ഡ്? അദ്ദേഹം ചോദിച്ചു. തന്റെ രാഷ്ട്രീയ നിലപാടുനോക്കി ആരും സിനിമ വിലയിരുത്താറില്ലെന്നും സുരേഷ് കൂട്ടിചേര്‍ത്തു.മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ ഏറെ സന്തോഷം ഉണ്ടെന്ന് നടി അഭിരാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടന് സിദ്ദിഖ്, നടി ദിവ്യാ പിള്ള, സംവിധായകന് അരുണ്‍ വര്‍മ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. നവംബര്‍ ആദ്യം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. ‘അഞ്ചാം പാതിര’യ്ക്ക് ശേഷം മിഥുന് മാനുവല്‍ തോമസ് തിരക്കഥ രചിക്കുന്ന ഗരുഡന് മാജിക് ഫ്രെയിംസും മിഥുന് മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് .FC