ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തില്‍ സീരിയല്‍ നടി ചന്ദ്ര ലക്ഷ്മണ്… അമ്മയാകാനുള്ള ഒരുക്കത്തില്‍…….
വിവാഹം അല്‍പ്പം വൈകി എന്നാല്‍ ശേഷം അമ്മയാകാന്‍ വൈകിയില്ല എന്ന സന്തോഷത്തിലാണ് താരകുടുംബം, അച്ഛനും അമ്മയുമാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചത് സീരിയല്‍ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും തന്നെയാണ്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചന്ദ്രാ ലക്ഷ്മണാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. ‘ഞങ്ങളുടെ ജീവിതത്തിന്റെ ഈ മനോഹരമായ ഘട്ടത്തില്‍ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി പറയുന്നു. ഞങ്ങള്‍ അച്ഛനും അമ്മയുമാകാന്‍ പോകുന്നു. എല്ലാവരോടും ഈ സന്തോഷ വാര്‍ത്ത പങ്കുവെയ്ക്കുന്നു.’ ചന്ദ്ര ലക്ഷ്മണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുടുംബസമേതം ഈ വിവരം പ്രേക്ഷകരോട് പറയണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇരുവരുടേയും മാതാപിതാക്കള്‍ കൊച്ചിയില്‍ ഇല്ലാത്തതിനാല്‍ അതു സാധ്യമായില്ല.
2021 നവംബര്‍ 11-ന് കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഇരുവരുടേയും വിവാഹം. സീരിയലില്‍ ഒരിമിച്ചു അഭിനയിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തുകയായിരുന്നു. ആരാധകരും വാര്‍ത്തയറിഞ്ഞു താരദമ്പതികള്‍ക്ക് അനുഗ്രഹം ചൊരിയുന്നുണ്ട്. FC