മേക്കപ്പ് ഇടാന്‍ കഴിയാതെ നയന്‍താര.. കുഞ്ഞുങ്ങളാണ് കാരണം .. വിഘ്നേഷ് പറയുന്നത് …
പിറന്നാള്‍ ദിനത്തില്‍ നയന്‍താരയ്ക്ക് പ്രണയാര്‍ദ്രമായ കുറിപ്പുമായി വിഘ്നേഷ് ശിവന്. ‘നയന്‍, നിന്നോടൊപ്പമുള്ള എന്റെ 9-ാം ജന്മദിനമാണിന്ന്. നിന്നോടൊപ്പമുള്ള ഓരോ ജന്മദിനവും സവിശേഷവും അവിസ്മരണീയവുമാണ്. പക്ഷേ ഇത്തവണത്തെ പിറന്നാള്‍ കൂടുതല്‍ സ്പെഷല്‍ ആണ്. കാരണം ഇത് നമ്മള് ഭാര്യഭര്ത്താക്കന്മാരായതിനു ശേഷമുള്ള ആദ്യത്തെ പിറന്നാളാണ്. മാത്രമല്ല ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെ മാതാപിതാക്കളും കൂടിയാണ് ഇപ്പോള്‍ നമ്മള്. നീ എപ്പോഴും ഒരു ശക്തയായ വ്യക്തിയായിരുന്നു.
ആ ശക്തി ആത്മവിശ്വാസത്തോടെയും അര്‍പ്പണബോധത്തോടെയും ചെയ്യുന്ന ഓരോ കാര്യത്തിലും പ്രതിഫലിക്കാറുണ്ട്.
നീയെപ്പോഴും എല്ലാവരില്‍നിന്നും വ്യത്യസ്തയായിരുന്നു. നീ ജീവിതത്തോടു കാണിക്കുന്ന സത്യസന്ധതയും ആത്മാര്‍ഥതയും എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. പക്ഷേ അമ്മയായിക്കഴിഞ്ഞപ്പോഴാണ് നിന്നെ ഏറ്റവും സന്തോഷവതിയായി, പൂര്‍ണതയോടെ ഞാന്‍ കാണുന്നത്. നിന്റെ ജീവിതം പൂര്ണമായപ്പോഴാണ് നീ ഏറ്റവും മനോഹരിയായത്. കുഞ്ഞുങ്ങളെ ചുംബിക്കണമെന്നതുകൊണ്ട് നീ ഇപ്പോള്‍ മേക്കപ്പ് ചെയ്യാറില്ല. പക്ഷേ നിന്നെ ഇത്രയും സുന്ദരിയായി ഞാന്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ല. നിന്റെ മുഖത്തെ പുഞ്ചിരിയും സന്തോഷവും ശ്വാശ്വതമായിരിക്കട്ടെയെന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. ജീവിതം സെറ്റില്‍ ആയതായി എനിക്ക് തോന്നുന്നു.
എന്റെ ജീവിതം സംതൃപ്തവും മനോഹരവുമാക്കിയതിനു നന്ദി. ഇനിയുള്ള എല്ലാ ജന്മദിനങ്ങളും നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം ഇതുപോലെ സന്തോഷകരമായിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. പ്രപഞ്ചം സാക്ഷിയായി ദൈവത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തോട് ഒരുമിച്ച് പോരാടി അത്്ഭുതകരമായ ഒരു ജീവിതം നമുക്ക് ഉണ്ടാകട്ടെ. ഇന്നും എന്നും നിന്നെ ഞാന്‍ സ്നേഹിച്ചുകൊണ്ടിരിക്കും. എന്റെ ഭാര്യ, എന്റെ തങ്കമേ, നീയാണെന്റെ ഉയിരും ഉലകവും’, വിഘ്നേഷ് ശിവന് കുറിച്ചു. ജന്മദിനാശംസകളോടെ. FC