നടി ഭാമയും സിദ്ദിഖും ചതിയന്മാര്-മുഖത്തടിച്ച് രേവതി.
പറയാനും വേണം ചങ്കൂറ്റം.അത് കാണിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ നടി രേവതി.ഇവിടെ ആരും കുടുങ്ങരുത്.മന:പൂര്‍വ്വം കുടുക്കരുത്.എന്നാല്‍ എല്ലാം അനുഭവിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുണ്ട്.അവളൊരു നടിയായത് കൊണ്ട് അവളെ പിച്ചിച്ചീന്തിയവര്‍ എത്ര മഹാന്മാരായാലും സാദാ ഗുണ്ടകളായാലും കുരുങ്ങണം.നിയമത്തിന് മുന്നില്‍ കുരുക്കണം.അത്രയേ ഒരു ശരാശരി മലയാളി ആഗ്രഹിക്കുന്നുള്ളൂ.ഇരക്ക് നീതി ലഭിക്കണം.
ആദ്യം പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞതോടെയാണ് നടന് സിദ്ധിഖിനും നടി ഭാമക്കുമെതിരെ മുഖം നോക്കാതെ രേവതി അടികൊടുത്തിരിക്കുന്നത്.
അവര്‍ പറഞ്ഞതിങ്ങനെയാണ്.സിനിമ രംഗത്തുള്ള സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയാത്തത് സങ്കടകരമാണ്.ഇത്രയേറെ വര്‍ഷങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒത്തിരി നല്ല സമയങ്ങള്‍ പങ്കുവെച്ചിട്ടും കൂടെയുള്ള സ്ത്രീയുടെ ഒരു വിഷയം വന്നപ്പോള്‍ എല്ലാം മറന്ന് പോയിരിക്കുകയാണ് ചിലര്‍.
ഏറെ പ്രശസ്തമായതും എന്നാല്‍ ഇന്ന് ചര്ച്ചയല്ലാതായിമാറിയതുമായ 2017ലെ നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവും ബിന്ദുപണിക്കരും മൊഴി മാറ്റിപ്പറഞ്ഞതില്‍ അത്ഭുതമൊന്നുമില്ല.സിദ്ദിഖിനും ആ വില തന്നെ.
എന്നാല്‍ ആ നടിയുടെ വിശ്വസ്തയായിരുന്ന ഭാമ പോലീസില്‍ കൊടുത്ത മൊഴി മാറ്റിയതില്‍ ആശ്ചര്യപ്പെടുന്നു.ഈ കഷ്ടതകള്‍ക്കിടയില്‍ ആക്രമിക്കപ്പെട്ട
നടി നേരിട്ടതൊന്നും ആര്‍ക്കും അറിയില്ല.വിശദമായി തന്നെ രേവതി തീപ്പൊരിയായി കുറിച്ചിട്ടുണ്ട.
ഇരക്ക് നീതി കിട്ടട്ടെയെന്ന് പ്രാര്ത്ഫിക്കുന്നു.
ഫിലീം കോര്‍ട്ട്.