പാടാത്ത പൈങ്കിളി സീരിയല്‍ നടന് ശബരീനാഥ്- ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.
ആരോഗ്യം നിലനിര്‍ത്താന്‍ മുടക്കമില്ലാതെ വ്യായാമം.
ആ വ്യായാമത്തിനിടെ ഒരു തളര്‍ച്ച,വീഴ്ച അതിലവസാനിച്ചിരിക്കുന്നു മലയാളികളുടെ പ്രിയങ്കരനായ സീരിയല്‍ താരം ശബരീനാഥ്.
എത്ര മികവാര്‍ന്ന വേഷങ്ങള്‍ ആര്‍ക്കും ഈ വേദന താങ്ങാന്‍ കഴിയില്ല.45 വയസ്സിന്റെ നല്ല പ്രായം,കുരുന്നുകളായ രണ്ട് മക്കള്‍.സ്വപ്നങ്ങള്‍ നെയ്ത് തുടങ്ങിയ ഭാര്യ.ഇനി എല്ലാം ഓര്‍മ്മകള്‍ മാത്രം.
ഇന്നലെ വൈകുന്നേരം വീടിന് സമീപത്തെ ഷട്ടില്‍ കോര്‍ട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.ഉടന്‍ മൂക്കില്‍ നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ മരണത്തിന് കീഴടങ്ങി.
15 വര്‍ഷമായി മലയാളം സീരിയലിലെ തുടുത്ത മുഖമായിരുന്നു ശബരീനാഥ്.സ്വാമി അയ്യപ്പന്,നിലവിളക്ക്, സാഗരം സാക്ഷി,പ്രണയിനി തുടങ്ങിയവയിലെല്ലാം നായക വേഷം.സാഗരം സാക്ഷി സീരിയലിന്റെ നിര്‍മ്മാണത്തിലും പങ്കാളിയായി.നിലവില്‍ പാടാത്ത പൈങ്കിളിയില് അഭിനയിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസം ഷൂട്ടിനിടെ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രബീഷ് കുഴഞ്ഞ് വീണു മരിച്ചിരുന്നു.തീരെ പ്രതീക്ഷിക്കാത്ത മരണങ്ങളില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സഹതാരങ്ങള്‍.സീരിയല്‍ രംഗത്തെ മുഴുവന്‍ താരങ്ങളും ശബരീനാഥിന് ആദരാഞ്ജലികളര്‍പ്പിച്ചു.
സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ
എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു ശബരിയുടെ അച്ഛന് പരേതനായ ജി.രവീന്ദ്രന് നായര്‍,അമ്മ.p തങ്കമണി,ഭാര്യ ശാന്തി.മക്കള്‍ ഭാഗ്യ എസ് നാഥ്,ഭൂമിക എസ്.നാഥ്.
ശബരിയുടെ വിയോഗത്തില്‍ വേദനിക്കുന്ന മലയാളികള്‍ക്കൊപ്പം ഞങ്ങളും.
ഫിലീം കോര്‍ട്ട്.