അങ്ങിനെ 100 ദിവസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് ഭാര്യയെയും മകളെയും കെട്ടിപിടിച്ചു.
ഒരുക്കങ്ങളിലൊന്നും ഒരു പാളിച്ചയും പറ്റിയില്ല.
എല്ലാം കിറുകൃത്യമായിരുന്നു.പക്ഷെ ദൈവം ലോകത്തെ മുഴുവനായി ചൂണ്ട് വിരലില്‍ ഒന്ന് നിര്‍ത്തിയപ്പോള്‍ പലരും അടുക്കാന്‍ പറ്റാത്ത അകലത്തില്പ്പെട്ടുപോയി.അങ്ങിനെ സംഭവിച്ചവരില്‍ പലരും വീടണഞ്ഞ് തുടങ്ങിയിരിക്കുകയാണ്.രോഗത്തിന് മൂര്‍ച്ച കൂടി വരികയാണ് ദിനംപ്രതി.
ജോര്‍ദാനിലായിരുന്നു പൃഥ്വിരാജ്.ആട് ജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി. എല്ലാം നല്ല നിലയില്‍ നടക്കുമ്പോഴാണ് കൊറോണ എത്തിയത്.അത് ലോകത്തെ പിടിച്ചുലച്ചപ്പോള്‍ അതില്പ്പെട്ടുപോയി രാജുവും സംഘവും.
അമ്മ മല്ലികയും ഭാര്യ സുപ്രിയ,മകള്‍ അലംകൃത,മറ്റ് ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ആരാധകര്‍ എല്ലാവരും ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.സുരേഷ് ഗോപിയും കേന്ദ്രമന്ത്രി വി.മുരളീധരനും ഇടപെട്ട് ഈ സംഘത്തിന്
വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.
ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി തടവറ ജീവിതത്തില്‍ നിന്ന്
പറന്ന് പൊന്തി കൊച്ചിയില്‍ വന്നിറങ്ങി ഇവിടെ എത്തി.ഹോട്ടലില്‍ ഏഴ് ദിവസത്തെ ക്വാറന്റീന് പൂര്‍ത്തിയാക്കി മടങ്ങി.വീട്ടിലെത്തി ഹോം ക്വാറന്റീനും ഏഴ്
ദിവസം പൂര്‍ത്തിയാക്കി.
തന്റെ നാടിനും കുടുംബത്തിനും തന്നാല്‍ രോഗം
വരരുത് എന്ന കരുതല്‍ പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് കുടുംബത്തിലേക്ക് കയറിയത്.
മൊത്തം ഇവരെ വിട്ട് പിരിഞ്ഞിട്ട് 100 ദിവസങ്ങള്‍.
എന്തായാലും അച്ഛനെ അടുത്ത് കിട്ടിയ സന്തോഷത്തില്‍ അലംകൃതയും,ഭര്‍ത്താവിനെ അടുത്ത് കിട്ടിയ
സന്തോഷത്തില്‍ സുപ്രിയയും നിറ കണ്ണുകളോടെ
താരത്തെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് വൈറലായി.
ഇനി രാജുവിന് അമ്മ മല്ലികയുടെ അടുത്തെത്തണം.
ആ സ്പര്‍ശം ഒന്നേല്ക്കണം.തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച പലരേയും സമീപിച്ച അമ്മയുടെ അടുത്ത്.
ഫിലീം കോര്‍ട്ട്.