നടന് ആസിഫലി ഇനി ബാര്‍ബര്‍ അലി.കണ്ടില്ലെ മകളെ സുന്ദരിയാക്കുന്നത്.
ഈ ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ സന്തോഷം
വിടര്‍ന്നത് അഭിനേതാക്കളുടെ കുടുംബത്തിലാണ്.
കാരണം എപ്പോഴും ഷൂട്ടിങ്ങ് തിരക്കുകള്‍,ലൊക്കേഷ
നുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രകള്‍.അതിനിടയില്‍ വല്ലപ്പോഴും ഒരു സന്ദര്‍ശനം ഭാര്യ
ക്കും മക്കള്‍ക്കും. ഓരോ താരങ്ങളും കുറച്ച് സമയം
ചിലവഴിക്കാന്‍ എത്തുന്ന അതിഥികള്‍ മാത്രം.എന്തായാലും ഷൂട്ടിങ്ങും,സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുകളും നിര്‍ത്തിവെച്ചതിനാല്‍ താരങ്ങളെല്ലാം
കുടുംബത്തിലാണ് ഉള്ളത്.
പലര്‍ക്കും ഭാര്യമാരോടും മക്കളോടും ഉള്ളുതുറന്ന്
സംസാരിക്കാന്‍ കൂടി കിട്ടിയ അവസരമായിരുന്നു.
പലരും അവരവരുടെ വീട്ടുവിശേഷങ്ങള്‍ അപ്പപ്പോള്‍
സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തു.ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള ആസിഫലി തന്റെ മകളുടെ ജന്മദിനത്തില് അവളെ ഒരുക്കുന്നതിന്റെ വീഡി
യോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
2013ലായിരുന്നു മലബാറില്‍ നിന്നുള്ള മൊഞ്ചത്തി
സമയെ ആസിഫ് കെട്ടിയത്.ഏഴാം വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമാണ് ഇരുവരും മക്കള്‍ക്കൊപ്പം
ആഘോഷിച്ചത്.
മൂത്ത മകന് ആദം അലി,രണ്ടാമത്തെത് മകള്‍ ഹയ.
ഹയയുടെ ജന്മ ദിനത്തില്‍ ആസിഫ് കുറിച്ചതിങ്ങിനെ
എന്റെ ജീവിതത്തിലെ സ്നേഹത്തിന്റെ ജന്മദിനാശംസകള്.ഞാനെന്നും കൂടെയുണ്ട്.
വേഗം വളരല്ലെ മോളെ.അച്ഛന് ചെയ്യാന്‍ കഴിയുന്ന
ഈ ചെറിയ ചെറിയ കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താന്‍ എനിക്ക് കഴിയില്ല.ഈ കുറിപ്പിനൊപ്പമാണ്
ബ്യൂട്ടീഷനെ പോലെ മകളുടെ മുടി ഭംഗിയായി കെട്ടി
കൊടുക്കുന്ന ഫോട്ടോ കൂടി പോസ്റ്റ് ചെയ്തിട്ടുള്ളത്.
ആസിഫിന്റെ മകള്‍ ഹയക്ക് ഞങ്ങളും നേരുന്നു ജന്മദിനാശംസകള്.
ഫിലീം കോര്‍ട്ട്.