ഇതാ ജയസൂര്യയുടെ മകളുടെ കളി-വല്ലാത്ത വേഗത.
സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായ നൃത്തമാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീന്ന്റെയും ജാനകിയുടെയും.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വരാന്തയില്‍ വെച്ചാണ് ഇരുവരും ചുവടുകള്‍ വെച്ചത്.
‘റ റ റാസ്പുട്ടീന് ലൗവര്‍ ഓഫ് ദ റഷ്യന്‍ ക്യൂന്‍’ എന്ന ബോണി എം .ബാന്റിന്റെ പാട്ടിനാണ് ഇവര്‍ ചുവട് വെച്ചത്.സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് ഇരുവരുടെയും ചുവടുകളെ അനുകരിച്ചും അനുകൂലിച്ചും വിമര്‍ശിച്ചും എത്തിയിരുന്നു.
ഇപ്പോഴിത റാസ്പൂട്ടിന്‍ പാട്ടിന് തകര്‍പ്പന്‍ നൃത്തചുവടുകളുമായി എത്തിയിരിക്കുകയാണ് നടന് ജയസൂര്യയുടെ മകള്‍ വേദ. നവീനും ജാനകിയും അവതരിപ്പിച്ച അതെ ചുവടുകള്‍ അവതരിപ്പിച്ചാണ് വേദയും എത്തിയത്.മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കുന്ന സ്ക്രബ്സ്സ് സമാനമായ വസ്ത്രം ധരിച്ചാണ് താരം നൃത്തം ചെയ്തത്.കോവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിച്ച് കൊണ്ടാണ് ജയസൂര്യയും സരിതയും മകളുടെ നൃത്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.