എല്ലാ വെല്ലുവിളിയും തീര്‍ന്നു നടി മീര ജയിലില്‍, നാവൊന്നടക്കിയിരുന്നെങ്കില്……..
കരച്ചില് കേട്ടാല്‍ ഞെട്ടിത്തരിക്കും, പക്ഷേ അവര്‍ മൊഴിഞ്ഞത് കേട്ടാലോ… യഥാര്‍ത്ഥ മനുഷ്യസ്നേഹികളുടെ ചോരത്തിളക്കും, പട്ടികജാതി വിഭാഗത്തില്‍പെട്ടവരെ വളരെ ക്രൂരമായ ഭാഷയിലാണ് പരിഹസിച്ചത് അതുകഴിഞ്ഞിട്ടും അടങ്ങാത്ത നടിയും മോഡലുമായ മീര മിഥുന് പോലീസിനെയും വെല്ലുവിളിച്ചു, സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടി വിവാദപരാമര്‍ശം നടത്തിയത്. എസ്.സി. വിഭാഗത്തില്‍പ്പെട്ടവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരാണെന്നും പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള സംവിധായകരെ തമിഴ് സിനിമയില്‍നിന്ന് പുറത്താക്കണമെന്നുമാണ് നടി വീഡിയോയില്‍ പറഞ്ഞത്. എസ്.സി. വിഭാഗത്തിലുള്‍പ്പെട്ടവര്‍ കുറ്റകൃത്യം ചെയ്യുന്നത് കാരണമാണ് സമൂഹത്തില്‍ അവര്‍ക്ക് അപമാനം നേരിടേണ്ടി വരുന്നതെന്നും നടി അഭിപ്രായപ്പെട്ടു. ഇതിന്റെ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതോടെ ദളിത് വിഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നു അതോടെ കേസായി നടി കാമുകനെയും കൂട്ടി ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തി ഒളിവില്‍കഴിയുന്നതിനിടെ തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്യാനെത്തിയപ്പോ നാടകിയ രംഗങ്ങളാണ് അരങ്ങേറിയത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടിക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സൈബര്‍ ക്രൈം പോലീസ് സമന്‍സയച്ചിരുന്നു. എന്നാല്‍, അന്വേഷണത്തിന് ഹാജരാകാതെ നടി ഒളിവില്‍പ്പോയി. ഈസമയത്തും സാമൂഹികമാധ്യമങ്ങളില്‍ തന്നെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് വെല്ലുവിളിച്ചിരുന്നു. തുടര്‍ന്നാണ് സാങ്കേതിക സഹായത്തോടെ നടി ഒളിവിലുള്ള നടി ഒളിവിലുള്ള സ്ഥലം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയത്. കേരളത്തിലേക്ക് കടന്നുവെന്ന് വ്യക്തമായതോടെ കേരള പോലീസിന്റെ സഹായം തേടി. തുടര്‍ന്ന് തിരുവനന്തപുരത്തെ ഹോട്ടലില്‍നിന്ന് നടിയെ പിടികൂടുകയായിരുന്നു. ഇവരെ ചെന്നൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും.തന്നെ തമിഴ്നാട് പോലീസ് ഉപദ്രവിക്കുകയാണെന്നും നടി ആരോപിച്ചു. ഒളിവിലായിരുന്നപ്പോള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും നടി ശ്രമിച്ചതായാണ് വിവരം. ഡല്‍ഹിയിലാണെന്ന് തോന്നിപ്പിക്കുംവിധം പഴയ ചിത്രങ്ങളും വീഡിയോകളും പുതിയതെന്ന തരത്തില്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചായിരുന്നു തെറ്റിദ്ധരിപ്പിക്കല്‍ ശ്രമം പോലീസെത്തിയതോടെ നടി ശരിക്കും പെട്ടു ആദ്യം തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പോലീസിനെ വെല്ലുവിളിച്ച നടി അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ കരഞ്ഞു. പോലീസിനെ തടയാന്‍ ശ്രമിച്ച നടി അലമുറയിടുന്ന വീഡിയോസാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. താന്‍ സ്വയം മുറിവേല്‍പ്പിക്കുമെന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്.നാമം ജപിക്കേണ്ട നാവില്‍നിന്നു നാണം കെടുത്തുന്നത് വന്നാല്‍ ഇതിലും ഉച്ചത്തില്‍ കരയേണ്ടിവരും FC