ഒരു കോമഡി നടനെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു.-കോവിഡ് എല്ലാം തകര്‍ക്കും.
പ്രതീക്ഷിക്കേണ്ടത് മരണം തന്നെയാണ്.മരിക്കാതിരിക്കണമെങ്കില്‍ അനുസരിക്കണം.കൊറോണയുടെ രണ്ടാം തരങ്കം എല്ലാവരേയും കൊന്ന് കൊല വിളിക്കും.ഒരു അനുസരണയും ഇല്ലാതെ ജനം തെരുവിലലയുന്നു.ആരോഗ്യ പ്രവര്‍ത്തകരേയും ഭരണ കര്‍ത്താക്കളേയും നീതി നിര്‍വ്വഹണ രംഗത്തുള്ളവരെയും മാനിക്കാന്‍ മടിക്കുന്നതിന്റെ പ്രതിഫലനമാണ് നിലക്കാത്ത മരണങ്ങള്.സംസ്കരിക്കാന്‍ കഴിയാതെ കര്‍മ്മങ്ങള്‍ നടത്താതെ കൂട്ടിയിട്ട് കത്തിക്കേണ്ട രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദയവായി അനുസരിക്കുക ഭരണകൂടനിര്ദ്ദേശങ്ങള്.
സിനിമയില്‍ നിന്ന് വീണ്ടും എത്തിയിരിക്കുകയാണ് മരണ വാര്‍ത്ത.തമിഴ് ഹാസ്യതാരം പാണ്ഡുവാണ് കോവിഡ് രോഗബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.74 കാരനായ പാണ്ഡു 5 പതിറ്റാണ്ട് സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനോടൊപ്പം ജനഹൃദയങ്ങളിലും കുടിയേറി.
പാണ്ഡുവിന്റെ ഭാര്യ കൗതു കോവിഡ് ബാധിതയായിരുന്നു.ഇതേ ആശിപത്രിയില്‍ ചികിത്സയിലാണ്.3 മക്കളാണ്. പ്രഭു,പഞ്ചു,പ്രിന്റു.
മാനവന്,നടികര്‍,ഇല്ലി,അയ്യര്‍ ips.പോക്കിരി,സിങ്കം തുടങ്ങിയവയെല്ലാം പാണ്ഡുവിന്റെ ഹിറ്റ് ചിത്രങ്ങളാണ്.അവസാനമായി ഇന്തനിലയില് മാറും എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. അഭിനയം കൂടാതെ നെയിംബോര്ഡുകളുടെ നിര്‍മ്മാണ കമ്പനി നടത്തുന്നുണ്ടായിരുന്നു.AIDMKയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില രൂപകല്പന ചെയ്തത് പാണ്ഡുവായിരുന്നു.എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം.പാണ്ഡുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട ഫിലീം കോര്‍ട്ട്.