കല്ല്യാണത്തിന് മുന്‍പ് ഗോവ യാത്ര അദ്ദേഹം നിര്‍ബന്ധിച്ചത് കൊണ്ട്… പക്ഷേ അച്ഛന് സമ്മതിച്ചില്ല – നടി നവ്യാ നായര്‍
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍.ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്.തുടര്‍ന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു.അതിനിടെ വിവാഹത്തിന് ഇടവേള എടുത്ത നടി ചില സിനിമകളില്‍ അഭിനയിച്ചിരുന്നു.
ഇന്നും നന്ദനത്തിലെ ബാലാമണിയും കല്ല്യാണ രാമനിലെ ഗൗരിയും കുഞ്ഞികൂനനിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാവിഷയമാണ്.ഇന്നു പ്രേക്ഷകരുടെ ഇടയില്‍ ഈ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്്.മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നടയിലും നടി സജീവമായിരുന്നു.തെന്നിന്ത്യന്‍ സിനിമാലോകത്തും മികച്ച ആരാധകരെ സൃഷ്ടിക്കാന്‍ നവ്യക്ക് കഴിഞ്ഞിരുന്നു.തമിഴിനെക്കാളും കന്നഡയിലായിരുന്നു നവ്യ അധികം സിനിമ ചെയ്തത്.വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേള എടുത്ത താരം നൃത്തത്തില്‍ സജീവമായിരുന്നു.
ഇപ്പോഴിത നടക്കാതെ പോയ ഒരു യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നവ്യ.സ്റ്റാര്‍ മാജിക്ക് ഷോയില്‍ വെച്ചാണ് രസകരമായ സംഭവം വെളിപ്പെടുത്തിയത്.ഗോവ യാത്രയെ കുറിച്ചായിരുന്നു നടി പറഞ്ഞത്.
നവ്യയുടെ വാക്കുകള്‍ ഇങ്ങനെ – വിവാഹത്തിന് മുമ്പുള്ള ന്യൂയര്‍ ഗോവയില്‍ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടന് ചോദിച്ചു.വീട്ടില്‍ നിന്നും അനുമതി കിട്ടുമോ എന്നായിരുന്നു.എന്റെ ആശങ്ക.ചേട്ടന് നിര്‍ബന്ധിച്ചതോടെ അച്ഛനോട് അതേകുറിച്ച് ചോദിച്ചിരുന്നു.ഇനി വിവാഹത്തിന് അധികം നാളില്ലല്ലോ വിവാഹശേഷം പോയാല്‍ മതി ,എന്നായി അച്ഛന്. അന്ന് നടക്കാതെ പോയ ആ ഗോവ യാത്ര ഇത്ര കാലമായിട്ടും നടന്നില്ല.
ഇപ്പോള്‍ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്പോള്‍തന്നെ ചേട്ടന് ഓടിക്കും.FC