കാത്തുകാത്തിരുന്ന ആ വിവാഹമിതാനടന്നു നടി ചന്ദ്ര ലക്ഷ്മണ് ഇനി ടോഷ് ക്രിസ്റ്റിക്ക് സ്വന്തം.
വര്‍ഷങ്ങളായി ചന്ദ്ര അഭിനയിക്കാനെത്തിയിട്ട് സുന്ദരിയായ അവര്‍ വിവാഹത്തിനോട് മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. ഒരു വേള മലയാളം ഉപേക്ഷിച്ചു വര്‍ഷങ്ങളോളം തമിഴകത്തായിരുന്നു അവിടെയും അവരെ ആരാധകര്‍ രണ്ടുകൈയും നീട്ടി സ്വകരിച്ചു, വീണ്ടും മലയാളത്തില്‍ മടങ്ങിയെത്തിയ ചന്ദ്ര വിവാഹിതയായിരിക്കുകയാണ് ഒരേ രംഗത്തുള്ള താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും തമ്മിലാണ് വിവാഹിതരായിരിക്കുന്നത് നവംബര്‍ 10ന് കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ‘സ്വന്തംസുജാത’ പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങളെയാണ് ഇരുവരും ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ‘സ്വന്തം’ എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനായാണ് ചന്ദ്ര ശ്രദ്ധ നേടുന്നത്. മലയാളത്തിലും തമിഴിലുമുള്‍പ്പെടെ നിരവധി സീരിയലുകളില്‍ അഭിനയിച്ചു. തിരുവനന്തപുരം സ്വദേശിനിയാണ്. കായംകുളം കൊച്ചുണ്ണി സീരിയലിലൂടെയാണ് ടോഷ് ക്രിസ്റ്റി പ്രശസ്തനായത്. തൃശൂര്‍ സ്വദേശിയാണ്, നവദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേരുന്നു FC