തോല്‍ക്കാനായി ജനിച്ചവനല്ല ദിലീപ്-പഞ്ചപുഛമടക്കി ലിബര്‍ട്ടി
ബഷീര്‍.നാണക്കേട്.
എങ്ങനെ പറയാതിരിക്കും കേരളത്തില്‍ ജനപ്രിയനായകന് ദിലീപിനെ നഖശിഖാന്തം എതിര്‍ത്ത ഒരേഒരു വ്യക്തിയാണ് ലിബര്‍ട്ടി ബഷീര്‍.അയാള്‍ക്ക് താന്‍ എതിര്‍ത്ത കുത്തി നോവിച്ച ദിലീപിന്
മുന്നില്‍ തല ചൊറിഞ്ഞ് നില്‍ക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്.ഇതിനെയാണോ കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കുക എന്ന് പറയുന്നത്.അതെ അങ്ങനെ തന്നെ,വര്‍ഷങ്ങളോളമാണ് ദിലീപിന്റെ തോളിലിരുന്ന് ചെവി തിന്നുന്നത്.കഴിഞ്ഞ ദിവസം നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ കല്ല്യാണത്തിന് കാസര്‍ഗോഡ് വെച്ചാണ് ലിബര്‍ട്ടി ബഷീര്‍ ദിലീപിന് മുന്നില്‍ ദിലീപിനെക്കാള്‍ മികച്ച അഭിനം കാഴ്ച വെച്ചത്.വല്ലാത്തജാതി തൊലിക്കട്ടി തന്നെ.എങ്ങനെ സാധിച്ചു മനുഷ്യ നിങ്ങള്‍ക്ക് ദിലീപിന്റെ മുന്നില്‍ ഇങ്ങനെ നില്‍ക്കാനും ആ ദേഹത്ത് തൊടാനുമെല്ലാം.ബഷീറിന്റെ അഭിനയങ്ങളൊന്നും ഏശിയില്ല എന്ന് ദിലീപിന്റെ മുഖവും ശരീരഭാഷയും ശ്രദ്ധിച്ചാല്‍ എളുപ്പം മനസ്സിലാകും.സ്വന്തം മകളെപോലെ കരുതുന്ന ആയിഷയുടെ കല്ല്യാണത്തിന് മുന്‍പന്തിയില്‍ നിന്ന ദിലീപിനെ സത്യത്തില്‍ ബഷീറ് അസ്വസ്ഥനാക്കുകയാണ് ചെയ്തത്.
ബഷീര്‍ഭായ് ഒന്ന് പറയട്ടെ കാളപെറ്റു എന്ന് കേട്ടയുടനെ കയറെടുക്കരുതായിരുന്നു.ഇപ്പോള്‍ കണ്ടില്ലെ ഇത്തരത്തിലുള്ള മ്ലേച്ചത്തരങ്ങള് കൂടി വേണ്ടി വന്നില്ലെ.ഇതിലും നല്ലത് നിങ്ങള്‍ മുമ്പ് പറഞ്ഞ കട്ടികൂടിയ വാക്കുകളോര്‍ത്ത് ദിലീപിനെ മൈന്റ് ചെയ്യാതെ നടക്കുന്നതായിരുന്നു.ഇതിപ്പോ വല്ലാത്ത ഒരു അവസ്ഥയായി.ദിലീപായത് കൊണ്ട് സഹിച്ചു എന്ന് കരുതുക.കാലം ഇതുപോലെയാ എല്ലാവര്ക്കും അവസരം വെച്ച് കാത്തിരിക്കും.
ഫിലീം കോര്‍ട്ട്.