തോല്‍പ്പിക്കാന്‍ പലരും നോക്കി, തോല്‍ക്കാനല്ല ജനിച്ചത് കൂടുതല്‍ ഭംഗിയോടെ നടി ഭാവന!!!
സ്ത്രീയുടെ കരുത്ത് കേരളത്തിന് കാണിച്ചു തന്ന നടിയാണ് ഭാവന. തീയില്‍ കുരുത്തത് വെയിലേറ്റുവാടിലെന്ന് അവര്‍ തെളിയിച്ചു. കനല്‍വഴികളിലൂടെ ഇന്നും കൃത്യമായി മുന്നോട്ടു കുതിക്കുകയാണ് താര സുന്ദരി.
സംവിധായകന് കമലിന്റെ നമ്മള് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.2003ല്‍ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ച്ലര്” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. 2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവല്‍, പറയാം, ബംഗ്ലാവില്‍ ഔത, എന്നിവ പരാജയങ്ങളായിരുന്നു. 2005 ല്‍ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവ നാമത്തില്‍, നരന് എന്നിവ ഭാവനക്ക് ലഭിച്ചു. ഇതില്‍ ദൈവനാമത്തില്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന് കേരള സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2006 ഭാവന രണ്ട് സിനിമകളില്‍ അഭിനയിച്ചു. ചിന്താമണി കൊലക്കേസ്, ചെസ്സ് എന്നിവയായിരുന്നു അവ.തമിഴില്‍ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടല്‍ നഗര്‍ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇത് തമിഴില്‍ വിജയിച്ച ഒരു സിനിമയായിരുന്നു.അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങള്‍ ഭാവനക്ക് ലഭിച്ചു തുടങ്ങി.
ഭാവന തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളും വര്‍ക്ഔട്ടുകളും പങ്കുവെക്കും. ഇപ്പോഴിതാ വൈറല്‍ ആകുന്നത് താരത്തിന്റെ പുതിയ വീഡിയോ ആണ്.തന്റെ വര്‍ക്ക്ഔട്ട് വീഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. പ്രയാസമേറിയ വ്യാമങ്ങള്‍ അനായാസമായി ചെയ്യുന്ന താരത്തെ വീഡിയോയില്‍ കാണാം. ‘നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കുന്നില്ല, നിങ്ങള്‍ കഠിനമായി പ്രയത്നിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കും’,എന്ന കുറിപ്പോടെയാണ് ഭാവന വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്കു നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്.FC