നടന് കൊല്ലം അജിത്ത് ഇടിവാങ്ങാത്ത നായകന്മാരില്ല. – – 56ാം വയസ്സില്‍ അദ്ദേഹം……
1962 ഏപ്രില്‍ 7ന് കോട്ടയത്ത് ജനിച്ച കൊല്ലം അജിത്തിന്റെ പേര് അജിത്ത് കുമാര്‍ ഹരിദാസ് എന്നായിരുന്നു.അച്ഛന്റെ ജോലി സംബന്ധമായാണ് കൊല്ലത്തെത്തിയത്.അതോടെ കൊല്ലം അജിത്തായി.1984ലാണ് ആദ്യമായി സിനിമയിലെത്തുന്നത്.പറന്ന് പറന്ന് പറന്ന് എന്ന സിനിമയില്‍ അരങ്ങേറിയ അദ്ദേഹം കൊല്ലം അജിത്ത് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.അഭിനയിച്ച ചിത്രങ്ങളിലെല്ലാം വില്ലന്‍ വേഷങ്ങള്‍.
മോഹന്‍ ലാലും മമ്മുട്ടിയും സുരേഷ് ഗോപിയും ദിലീപും തുടങ്ങി എല്ലാം നായകന്മാരില് നിന്നും ഇടി വാങ്ങാനായിരുന്നു കൊല്ലം അജിത്തിന്റെ യോഗം.ഒരു സംവിധായകരും സത്യത്തില്‍ അജിത്ത് നല്ലൊരു വേഷം കൊടുത്തില്ല.ഇറങ്ങുന്ന എല്ലാ സിനിമകളിലും അജിത്ത് അഭിനയിക്കാനെത്തുമെങ്കിലും വേഷം ഒന്നു തന്നെ നായകനെ ആക്രമിക്കുക.അടി ഇടി വെട്ട് കുത്ത് വെടിവെപ്പ് തുടങ്ങിയവ.സിനിമയിലെ പരമ്പരാഗത വില്ലന്മാരായ ജനാര്ദ്ദനന്,കൊച്ചിന് ഹനീഫ,സി.ഐ പോള്‍,ബാബുരാജ്,വിജയരാഘവന്,രാജന് പി.ദേവ് ,ടി.ജി.രവി തുടങ്ങിയവരെല്ലാം സ്വഭാവ നടന്മാരായും കോമഡി നടന്മാരായും വിലസിയപ്പോള്‍ എന്തൊ കൊല്ലം അജിത്തിനെ മാത്രം ഒരു സംവിധായകരും പരീക്ഷിച്ചില്ല.എന്നാല്‍ അദ്ദേഹത്തിന് അതില്‍ പരാതിയുമില്ലായിരുന്നു.
കിട്ടിയ വേഷങ്ങളെല്ലാം മികച്ച രീതിയില്‍ അവതരിപ്പിച്ചിരുന്ന അജിത്ത് അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അജിത്ത് 2016 കോളിംഗ് ബെല്ലും 2017ല്‍ പകല്‍ പോലെ തുടങ്ങിയ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.സിനിമയുമായി ഒരു ബന്ധവുമില്ലാത്ത അജിത്ത് പത്മരാജന്റെ സഹായി ആകാന്‍ ചെന്നതായിരുന്നു.എന്നാല്‍ തന്റെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തില്‍ അദ്ദേഹം വേഷം നല്കി.1989ല്‍ ഇറങ്ങിയ അഗ്നി പ്രവേശത്തില്‍ നായകനായി അഭിനയിച്ചു.
അജിത്ത് ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് 2018 ഏപ്രില്‍ 5ന് അഭിനയിച്ച വേഷങ്ങള്‍ ബാക്കിയാക്കി വിടപറഞ്ഞു.ഭാര്യ പ്രമീള,മക്കള്‍ ഗായത്രി,ശ്രീഹരി.
സിനിമ കൂടാതെ നിരവധി സീരിയലുകളിലും അജിത്ത് വേഷമിട്ടിരുന്നു.അടുത്തറിയുന്നവര്‍ക്ക് എന്നും അത്ഭുതമായിരുന്നു സൗമ്യനായ അദ്ദേഹത്തിന്റെ ക്രൂരത നിറഞ്ഞ വില്ലന്‍ വേഷങ്ങളിലേക്കുള്ള വേഷപകര്ച്ചയെ.ആത്മാവിന് നിത്യശാന്തി നേരുന്നു.
ഫിലീം കോര്‍ട്ട്.