നടന് ഗോകുലിന്റെ വിവാഹം കഴിഞ്ഞു.ആദ്യം വിരുന്ന് വിളിച്ചത് മമ്മുക്ക. കണ്ണ് നിറഞ്ഞ്.
ലളിതം,സുന്ദരം അത്രയെ ഈ വിവാഹത്തെ കുറിച്ച് പറയാനുള്ളൂ.
ചെറിയ വേഷങ്ങളിലെ വലിയ താരമാണ് ഗോകുല്‍. എത്ര സിനിമ
കളില്‍ താരം തിളങ്ങി.അത് കൊണ്ട് തന്നെ ഗോകുല്‍ എന്ന ആളെ കണ്ടാലേ ആളുകള്‍ തിരിച്ചറിയൂ. സുഹൃത്തുക്കള്‍ പറയുന്നത്,ലോക്കഡൗണ്‍ ആയിരുന്നില്ല എങ്കിലും ഞങ്ങളുടെ ഗോകുല്‍ ഇങ്ങിനെയെ വിവാഹം കഴിക്കൂ.എപ്പോഴും ലാളിത്യമാണ് താരത്തിന്.അത്
അഭിനയത്തിലായാലും നാട്ടിലായാലും ഒരു നടന്റെ ഗമയൊന്നും
ഒരിക്കലും ഗോകുലന് പുറത്തെടുത്തിട്ടില്ല.
ഇനി വിവാഹ വിശേഷം പറയാം.ഗോകുലന്റെ വധു ധന്യയാണ്.
പെരുമ്പാവൂരുകാരി അയ്മുറി എന്ന സ്ഥലത്ത്. വീട്ടുകാരുമായി
ബന്ധപ്പെട്ട് വന്ന ആലോചന.വിവാഹ നിശ്ചയമില്ലാതെ നേരിട്ട്
കല്ല്യാണത്തിലേക്ക്.എല്ലാത്തിനും കാരണം ലോക്ക്ഡൗണ്‍.
പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തില്‍ വെച്ച് താലികെട്ടി
ധന്യയെയും കൊണ്ട് വീട്ടിലേക്ക്.എന്നും ഞാന്‍ ആഗ്രഹിച്ചത്
ഇത്ര ലളിതമായ വിവാഹം അത് നടന്നു.വിവാഹമല്ല ദാമ്പത്യ
മാണ് ആഘോഷിക്കപ്പെടേണ്ടതെന്നും.ഗോകുലന് പറയുന്നു.
വിവാഹ വിവരം പറഞ്ഞ് മമ്മുട്ടി.ജയസൂര്യ,സുധി കോപ്പ, മണി
കണ്ഠന്,ലുക്ക്മാന്‍ തുടങ്ങി നിരവധി പേരെ വിളിച്ചിരുന്നു.
എല്ലാവരും ആശംസകള്‍ നേര്‍ന്നു.
എന്റെ സ്വന്തം മമ്മുക്ക ഭാര്യയെയും കൂട്ടി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരാന്‍ പറഞ്ഞു.വല്ലാത്ത സന്തോഷം തോന്നി. അതെ ഇതറിഞ്ഞ് ഞങ്ങളും സന്തോഷിക്കുന്നു.
ഗോകുലന്-ധന്യ ദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേരുന്നു.
ഫിലീം കോര്‍ട്ട്.