നടന് ചിരഞ്ജീവി സര്‍ജ അന്തരിച്ചു.നടി മേഘ്നരാജ് ഭര്‍ത്താവി ല്ലാത്ത നടിയായി.
2018 മെയ് 2 നായിരുന്നു കന്നട നടിയും മലയാളികള്‍ക്ക് പ്രിയങ്ക
രിയുമായ മേഘ്ന രാജ് വിവാഹിതയായത്.
കന്നടയിലെ യുവ നടനും സുന്ദരനുമായ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്നയെ വിവാഹം കഴിച്ചത്.മേഘ്നയുടെ അമ്മ ക്രിസ്ത്യാനിയായത് കൊണ്ട് ഹൈന്ദവാചാരപ്രകാരവും ക്രിസ്തീയ ആചാര പ്രകാരവും വിവാഹിതരാവുകയായിരുന്നു.
ആദ്യം ബാംഗ്ളൂരുവിലെ കോറമംഗല സെയിന്റ് ആന്റണീസ് ഫ്രയറി ചര്‍ച്ചില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
നടന് സുന്ദര്‍ രാജിന്റെയും പ്രമീളയുടെയും മകളായ മേഘ്നയെ സംവിധായകന് വിനയനാണ് യക്ഷിയുംഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കൊണ്ട് വരുന്നത്. തുടര്‍ന്ന് താരം മലയാളികള്‍ക്കും ഹരമുള്ള നടിയായി.ബ്യൂട്ടിഫുള്‍,മാഡ് ഡാഡ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി.
ഇവരുടെ ഹൈന്ദവാചാര പ്രകാരമുള്ള വിവാഹം ബാംഗ്ളൂരു പാലസ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു.എന്തായാലും ഒരു ദൈവത്തിനും ഇവരുടെ ഇടയില്‍ നില്ക്കാന് കഴിഞ്ഞില്ല എന്ന് വേണം കരുതാന്‍.
ദീര്‍ഘായുസ്സ് നല്‍കാതെ ദൈവം ഇവരുടെ ദാമ്പത്യത്തില്‍ നിന്ന്
ഒരാളെ അടര്‍ത്തിമാറ്റി. ചിരഞ്ജീവി സര്‍ജയുടെ മരണകാരണം
ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നത്രേ.ശനിയാഴ്ച ചിരഞ്ജീവിയെ
ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെ വെച്ച് ഹൃദയസ്തംഭനം വരുകയായിരുന്നെന്ന് ആശുപത്രി
ബുള്ളറ്റിനില്‍ പറയുന്നു.
ചിരഞ്ജീവി സര്‍ജക്ക് 39 വയസ്സായിരുന്നു.സിനിമയിലെത്തി വളരെ വേഗത്തില്‍ പ്രശസ്തനാകാനും താരത്തിന് കഴിഞ്ഞു.2009ലായിരുന്നു വായു പുത്രനിലൂടെ സിനിമയില്‍ ചിരഞ്ജീവി സര്‍ജ അരങ്ങേറിയത്.തുടര്‍ന്ന് 30നടുത്ത് ചിത്രങ്ങളില്‍ വേഷമിട്ടു.
നടന് അര്ജ്ജുന് സര്‍ജയുടെ ബന്ധുകൂടിയാണ് ചിരഞ്ജീവി സര്‍ജ.
ഇനി മേഘ്നരാജ് ഒറ്റക്ക്. ആദരാഞ്ജലികളോടെ,
ഫിലീം കോര്‍ട്ട്.