നടന് ബാലക്കെതിരെ ഒരു മറയുമില്ലാതെ അമൃത-മകളെ വെച്ച് കളിക്കുന്നത് മോശം.
നടന് ബാല തനിക്കും കുടുംബത്തിനുമെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ഗായിക അമൃതാസുരേഷ്.മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും മകളോട് സംസാരിക്കാന്‍ പോലും സമ്മതിക്കുന്നില്ലെന്നും മകള്‍ക്ക് കോവിഡാണെന്നുംമൊക്കെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സഹായത്തോടെ പ്രചരിപ്പിക്കുന്നത് വസ്തുത വിരുദ്ധമാണെന്നും അതിന് എതിരായി നടപടി സ്വീകരിക്കുമെന്നും അമൃത പറയുന്നു. തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തെളിവുകള്‍ സഹിതം അമൃത ബാലയുടെ ആരോപണങ്ങളെ തള്ളുന്നത്.
താനും ബാലയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം എങ്ങനെയാണ് ലീക്ക് ചെയ്ത് മാധ്യമത്തിന് ലഭിച്ചതെന്ന് അമൃത ചോദിക്കുന്നു.
മകളോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് ബാല വിളിക്കുമ്പോള്‍ താന്‍ കോവിഡ് ടെസ്റ്റ് റിസള്‍ട്ട് വാങ്ങാനായി പുറത്തായിരുന്നു.മകള്‍ തന്റെ അമ്മയുടെ അടുത്തായിരുന്നെന്നും അമൃത പറയുന്നു.പുറത്താണ് എന്നാല്‍ ആരുടെയെങ്കിലും കൂടെയാണ് എന്നല്ല അര്‍ത്ഥമെന്നും വീട്ടിലെത്തിയ ശേഷം പല തവണ ബാലയ്ക്ക് മെസേജും വോയ്സ് നോട്ടും അയച്ചെങ്കിലും പ്രതികരിച്ചില്ലെന്നും അമൃത ചൂണ്ടികാണിക്കുന്നു.ഫോണ്‍ കോളിന്റെ ഒരു ഭാഗം മാത്രം കേള്‍പ്പിക്കാതെ മുഴുവന്‍ സത്യാവസ്ഥയും വെളിപ്പെടുത്തണമെന്നും ആരോഗ്യത്തോടെയിരിക്കുന്ന തന്റെ മകള്‍ക്ക് കോവിഡാണെന്ന് വാര്‍ത്ത കൊടുത്ത മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അമൃത അറിയിച്ചു.
മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ബാലയും അമൃതയും 2010ലാണ് വിവാഹിതരാകുന്നത്.2012ലാണ് മകളായ അവന്തികയുടെ ജനനം.2016 മുതല്‍ ഇരുവരും വേര് പിരിഞ്ഞാണ് താമസം.2019ലാണ് ഔദ്ദ്യോഗികമായി പേര്പിരിഞ്ഞത്.
ഫിലീം കോര്‍ട്ട്.