നടിയോട് ഇത്ര ക്രൂരമായി ലൈംഗികത പറയാന്‍…..
വണ്ണമുള്ളതിന്റെ പേരില്‍ ബോഡിഷെയ്മിങിന് ഇരയായിട്ടുണ്ടെന്ന് നടി കാര്‍ത്തിക മുരളീധരന്.ചെറുപ്പം മുതല്‍ തന്നെ ഇത് നേരിട്ടിരുന്നത്രെ. ശരീരഭാരം കുറച്ച് മേക്കോവര്‍ ചിത്രങ്ങള്‍ താന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.അപ്പോള്‍ എഴുതിയ കുറിപ്പിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്.
ശരീരവും മനസ്സും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ സ്വന്തം ശരീരത്തെ മനസ്സിലാക്കിയതാണ് വഴിത്തിരിവായി മാറിയതത്രേ.കുട്ടിക്കാലം മുതല്‍ ഞാന്‍ തടിച്ച ശരീരമുള്ള പെണ്‍കുട്ടിയാണ്.ഞാനത് ശ്രദ്ധിക്കുന്നത് രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.ശരീരഭാരത്തെ കുറിച്ചുള്ള പരിഹാസം അന്ന് മുതല്‍ വലുതാകുന്നത് വരെ ഞാന്‍ അനുഭവിച്ചു.കുട്ടിക്കാലത്ത് അതിനെ ചെറുക്കാന്‍ ഞാന്‍ വിചിത്രമായ പ്രിതിരോധം ശീലിച്ചു.ഞാന്‍ എന്നെ തന്നെ പരിഹസിച്ചും വെറുത്തും അതിനോട് പോരാടി.പക്ഷെ അതിലൂടെ ഞാന്‍ കൂടുതല്‍ ഭാരം വെച്ചു.
വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്ല്പങ്ങളുള്ള സിനിമ ഇന്റസ്ട്രിയിലെത്തിയപ്പോള് ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു.ലൈംഗികമായ രീതിയിലും അവിടെ പരിഹസിച്ചു.ഞാനും എന്റെ ശരീരവും നിരന്തരം സങ്കര്‍ഷത്തിലായി.ഞാന്‍ യുദ്ധത്തില്‍ തളരാന്‍ തുടങ്ങി.ഞാന്‍ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാന്‍ ലോകത്തെ പറഞ്ഞ് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.എന്തിന് എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.ലോ കാര്‍ബ് ഡയറ്റ്,കീറ്റോസ് തുടങ്ങിയ പലതും ഞാന്‍ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു.ഒന്നും ശരിയായില്ല.കാരണം ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു എന്താണ് പ്രശ്നമെന്നും എന്റെ ശരീരം എന്താണ് എന്നും ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.എന്റെ ഭക്ഷണ ശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടി വന്നു.
ഭാരം കുറയ്ക്കണമെന്ന ഉദ്ദ്യേശത്തോടെ മാത്രമാണ് യോഗ ചെയ്യാനാരംഭിച്ചത്.എന്നാല്‍ മനസ്സിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്കിയ കരുത്ത് എന്നെ മാറ്റിമറിച്ചു.ശരീരത്തെ ഒരു മെഷീനായി കാണാതെ അത്ഭുത കവചമായി ഞാന്‍ കണ്ടു.
ഫിലീം കോര്‍ട്ട്.