നടി ഐശ്വര്യ ലക്ഷ്മി പോയി – നല്ല ഭംഗി ആസ്വദിച്ചു അവരും….എല്ലാ സ്ഥലത്തുനിന്നും അവര്‍ക്ക് ഓഫര്‍.
ജൂണ്‍ 18 മുതല്‍ ലോകത്ത് പലയിടത്തുള്ളവരും ചോദിച്ചു.ആരാണ് ഈ സുന്ദരി എന്ന്.ഐശ്വര്യ ലക്ഷ്മിയുടെ പ്രൊഫൈലില്‍ കയറി പലരും പരതി നോക്കി.മലയാളത്തില്‍ നിന്ന് വന്ന കുട്ടിയാണ് എന്നറിഞ്ഞിട്ടും അവരില്‍ പലരും പോസ്റ്റിട്ടു.ശരിക്കും തമിഴത്തികുട്ടി തന്നെ അവര്‍ക്ക് കുട്ടിയെ അത്രയേറെ പിടിച്ചിരിക്കുന്നു.
തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ ചിത്രമായ ജഗമേ തന്തിരത്തിലെ നായിക ഐശ്വര്യ ലക്ഷ്മിക്ക് ഈ സിനിമ നല്കിയ മൈലേജ് ചെറുതല്ല.നെറ്റ്ഫ്ളക്സില്‍ റിലീസ് ചെയ്ത ജഗമേ തന്തിരം ആദ്യ ദിവസം മുതലേ ഹിറ്റായിരുന്നു.തമിഴ് അഭയാര്‍ത്ഥികളുടെ ജീവിതത്തിലേക്ക് യാത്ര ചെയ്യുന്ന സിനിമ ആ കാരണം കൊണ്ട് തന്നെ ശ്രദ്ധേയമായി.വളരെ സ്വഭാവികമായ അഭിനയം എന്നാണ് പ്രമുഖരെല്ലാം ഐശ്വര്യയെ കുറിച്ച് പറഞ്ഞത്.മലയാളികള്‍ക്ക് ഇത് പുതുമയല്ലെങ്കിലും തമിഴിനെ സംബന്ധിച്ചിടത്തോളം ഐശ്വര്യ പുതിയ അനുഭവമാണ്.
മണിരത്നത്തിന്റെ പൊന്നിയെന്‍ ശെല്‍വനിലെ നായികമാരില്‍ ഒരാളാണ് ഐശ്വര്യ.ഓഡീഷന് ശേഷമാണ് ഐശ്വര്യയെ ഈ സിനിമയിലേക്ക് ക്ഷണിച്ചത്.ഇത്രയും അറിയപ്പെടുന്ന നടിയായിട്ടും ഓഡീഷന് പോയത് എന്ത് കൊണ്ടാണ്.2018ന്റെ പകുതിയിലാണ് ഈ സിനിമയെ കുറിച്ച് എന്നോട് പറയുന്നത്.കാര്‍ത്തിക് സുബ്ബരാജിനെ പോലെയുള്ള ഒരാളുടെ സിനിമയായതിനാല്‍ അതില്‍ അഭിനയിക്കുക എന്നത് എന്റെ ആവശ്യമാണ്.മാത്രമല്ല അവര്‍ വിചാരിക്കുന്ന കഥാപാത്രത്തിന് എന്നെ പറ്റുമോ എന്ന് ഉറപ്പാക്കേണ്ടത് അവരുടെയും എന്റെയും ആവശ്യമാണ്.അതുകൊണ്ടാണ് ഓഡീഷന് പോയത്.ഇനിയും ഏത് സിനിമക്ക് വേണ്ടിയും ഓഡീഷനുപോകാന് എനിക്ക് ഒരു മടിയുമില്ല.ഇതൊരു ജോലികൂടിയാണല്ലൊ എന്ന് താരം പറഞ്ഞിരുന്നു.ധനുഷാണ് നായകന് എന്ന് അറിയാമായിരുന്നോ എന്ന ചോദ്യത്തിന് – ഇല്ല, രജനിസാറിന്റെ പേട്ട എന്ന സിനിമ ചെയ്യാന്‍ പോകുന്നതിനാല്‍ ഈ സിനിമ കാര്‍ത്തിക് മാറ്റിവെച്ചു.ഓഡീഷന് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് തുടങ്ങിയത്. വിളിക്കാം എന്ന് പറഞ്ഞ് അവര്‍ വിട്ടപ്പോള്‍ ഞാന്‍ കരുതിയത് എന്നെ സ്നേഹപൂര്‍വ്വം ഒഴിവാക്കി എന്നാണ്.അതിനിടെ എന്റെ പഴയ ഫോണ്‍ നമ്പര്‍ മാറി. തുടര്‍ച്ചയായി പരിചയമില്ലാത്ത ആരോ എന്നെ പഴയ നമ്പറില്‍ വിളിച്ചുകൊണ്ടേയിരുന്നു.അവസാനം ഒരു ദിവസം കോളെടുത്തു.അത് അദ്ദേഹത്തിന്റെ മേനേജറായിരുന്നു. പല തവണ വിളിച്ചിട്ടും എന്നെ കിട്ടാത്തതിനാല്‍ പുതിയ ഒരാളെ നോക്കാം എന്നവര്‍ തീരുമാനിച്ചു.ഒരു തവണ കൂടി വിളിക്കാം എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ എടുത്തത്.അത് ഒരു ഭാഗ്യമായി.പിന്നീടാണ് ധനുഷാണ് നായകന് എന്നറിഞ്ഞത്.ധനുഷുമായുള്ള അഭിനയത്തെ കുറിച്ച് അദ്ദേഹം സെറ്റില്‍ പോലും വളരെ കുറവാണ്.പൂര്‍ണ്ണമായും സിനിമയില്‍ ആണ്ടിറങ്ങി നില്ക്കുന്ന ഒരാള്‍.സംസാരിക്കുന്നതും സിനിമയെ കുറിച്ച് മാത്രം.അടുത്ത് പരിചയമുള്ളവരുമായി നന്നായി ഇടപഴകും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലയില്‍ അതെ കുറിച്ച് കഥ കേട്ട ശേഷമാണ് പലയിടത്തും വായിച്ചത്.അയല്‍ രാജ്യത്ത് നടക്കുന്ന ഒരു പ്രശ്നം എന്ന നിലയില്‍ മാത്രമാണ് ഇത്രയും കാലം കണ്ടത്.അത് എന്നെ ബാധിക്കില്ലെന്നും കരുതി.എന്നാല്‍ അഭയാര്‍ത്ഥികളായി വരുന്ന ഓരോരുത്തര്‍ക്കും കഥകളുണ്ട് എന്നത് എന്നെ വേദനിപ്പിച്ചു. ഞാന്‍ സംസാരിക്കുന്നത് ശ്രീലങ്കന്‍ തമിഴാണ്.അത് പഠിപ്പിക്കാന്‍ ഒരാള്‍ കൂടെ ഉണ്ടായിരുന്നു.അവരില്‍ പലരും പറഞ്ഞ ജീവിത അനുഭവം വല്ലാതെ വേദനിപ്പിച്ചു.പലരും ലണ്ടനിലും മറ്റുമാണെങ്കിലും അവരുടെ മനസ്സിപ്പോഴും ശ്രീലങ്കയിലാണ്.ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ നിയമപരമായി ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് അറിഞ്ഞത് പോലും ഈ സിനിമക്കിടയിലാണ്.ഇത് വീടും മണ്ണും നഷ്ടപ്പെട്ടവന്റെ വേദന കൂടിയാണ്.ശ്രീലങ്കന്‍ തമിഴില്‍ ഡബ്ബ് ചെയ്യുക പ്രയാസമായിരുന്നില്ല.കാരണം ഞാന്‍ നന്നായി തമിഴ് സംസാരിക്കാന്‍ പഠിച്ചിരുന്നില്ല.അത്യാവശ്യം അറിയാമെന്ന് മാത്രം .ശ്രീലങ്കന്‍ തമിഴ് മലയാളവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്.മലയാളം സംസാരിക്കുന്നത് പോലെയാണ് അവര്‍ സംസാരിക്കുക.ഇംഗ്ലീഷ് സംസാരിക്കുന്നതും പോലും മലയാളി ഇംഗ്ലീഷ് സംസാരിക്കുംപോലെയാണ്.ഒരു സംഗീതമുള്ള സംസാര രീതിയാണ് വളരെ പതിഞ്ഞുള്ള സംസാരവും.
ഐശ്വര്യലക്ഷ്മി അഭിനയിച്ചതെല്ലാം വളരെ വ്യത്യസ്ത കഥാപാത്രങ്ങളാണ്.ഐശ്വര്യയെ സ്ക്രീനില്‍ കാണുമ്പോള്‍ നമുക്കും ഒരു പ്രസന്നത തോന്നും.പെരുമാറ്റത്തിലും സിനിമയിലുമെല്ലാമുള്ള വളരെ ലളിതമായ രീതി തന്നെയാണ് ഐശ്വര്യയെ മറ്റ് ഭാഷകളിലേക്ക് കൊണ്ട് പോകുന്നത്.അല്ലാതെ ഗ്ലാമറല്ല തെലുങ്കിലും ഐശ്വര്യ എത്തിക്കഴിഞ്ഞു.തമിഴിലും പുതിയൊരു സിനിമ വരാനിരിക്കുന്നു.നാട്ടില്‍ മനസൂന്നി നിന്ന് നാട് വിടുന്നൊരു കുട്ടിയായി ഐശ്വര്യയെ കാണാം.
ഫിലീം കോര്‍ട്ട്.