നടി കീര്‍ത്തിയുടെ പുത്തന്‍ പോസ് കണ്ടില്ലേ, വല്ലാത്ത നില്‍പ്പ് – പഠിക്കാനുണ്ട്.
അമിത കലോറി നീക്കുന്നതിനും പിരിമുറുക്കങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് യോഗ.മിക്ക സെലിബ്രിറ്റികളും യോഗ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും യോഗ ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ നടി കീര്‍ത്തി സുരേഷും യോഗ ചെയ്യുന്നതിന്റെ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.ചില യോഗാസനങ്ങള്‍ പിരിമുറുക്കങ്ങളെ അകറ്റി നിര്‍ത്തുന്നു എന്ന കുറിപ്പും കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.യോഗ ഡെയ്സ്,യോഗ വിത്ത്കെ എന്ന ഹാഷ്ടാഗും കീര്‍ത്തി ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്.രണ്ട് ഫോട്ടോകളാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചത്.നടരാജാസനം ചെയ്യുന്നതിന്റെ ചിത്രമാണ് ആദ്യത്തേത്.ഈ പോസ്സ് ചെയ്യുന്നത് വിഷാദത്തെ ചെറുക്കാന്‍ സഹായിക്കുന്നു.ഒപ്പം സമ്മര്‍ദ്ദം അകറ്റാനും സഹായിക്കുന്നു.ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ദഹനവും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
വൃക്ഷാസനം ചെയ്യുന്നതിന്റെ ചിത്രമാണ് രണ്ടാമത്തേത്.ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഏറ്റവും ഫലപ്രദമാണ് വൃക്ഷാസനം.നാഡികളുടെയും പേശികളുടെയും സംയോജിത പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിന് ഈ യോഗാസനം ഫലപ്രദമാണ്. ചിത്രങ്ങള്‍ വൈറലാകുന്നു.
ഫിലീം കോര്‍ട്ട്.