നടി മെറീന മൈക്കിള്‍ ഹെല്‍മറ്റില്ലാതെ,മാസ്ക്കില്ലാതെ ബുള്ളറ്റില്‍-പിന്നാലെ പോലീസ്.
കാലം മാറിയാല്‍ കോലം മാറും എന്നൊരു ചൊല്ലുണ്ട്.എന്നാല്‍ മാറുന്ന കാലത്തിനനുസരിച്ച കോലം
കെട്ടണം.കെട്ടിയില്ലെങ്കില്‍ പണി എട്ടിന്റെത് കിട്ടുമെന്നകാര്യം മറക്കാതിരിക്കുക.കഴിഞ്ഞ ദിവസം 14 വയസ്സുള്ള പെണ്‍കുട്ടി രൂപമാറ്റം വരുത്തിയ യമഹ ബൈക്കില്‍ ചുറ്റിക്കറങ്ങിയതും വീഡിയോ എടുത്ത് പ്രചരിപ്പിച്ചതും മോട്ടോര്‍ വാഹന വകുപ്പിന് ആരോ അയച്ചുകൊടുത്തു.പെണ്‍കുട്ടി കറങ്ങിത്തിരിങ്ങ് വരുമ്പഴേക്കും പോലീസ് വീട്ടിലെത്തി.ബൈക്കോടിച്ച ആ കുട്ടി മുഖാവരണം ധരിച്ചിരുന്നു.ഹെല്‍മറ്റ് വെച്ചിരുന്നില്ല.
അതേ പോലെയിതാ ഇപ്പോള്‍ മെറീന മൈക്കിള്‍ എന്ന യുവനടിയും ഒരു ബുള്ളറ്റില്‍ ചുറ്റിക്കറങ്ങുന്നു.
മറീന ഇതിന് മുമ്പും ബുള്ളറ്റോടിച്ചിട്ടുണ്ട്.ഓടിക്കാറുമുണ്ട്.ഒരു സിനിമയില്‍ ബുള്ളറ്റില്‍ ചെത്തിവരുന്ന
സീനുമുണ്ട്.
എന്തായാലും ഇത്തവണത്തെ ബുള്ളറ്റ് യാത്രക്ക് പോലീസിനോട് മറുപടി പറയേണ്ട അവസ്ഥയിലാണ് മെറീനയെ കൊണ്ടെത്തിച്ചിരിക്കുന്നത്.ഒരു പാലത്തിന്
മുകളിലൂടെയാണ് ബൈക്കില്‍ മെറീന സഞ്ചരിക്കുന്നത്.ഹെല്‍മറ്റില്ല,മാസ്ക്കില്ല അവരെ സ്നേഹിക്കുന്നവരും ചോദിക്കുന്നത് ഇതെല്ലാം എവിടെ എന്നാണ്.
ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് താരം കുറിച്ചതിങ്ങിനെയാണ്. ശേഷം പോലീസ് വണ്ടിയില്‍ കയറി
സര്‍ക്കാര്‍ ചിലവില്‍ ഒരു പോക്കായിരുന്നു എന്ന്.സര്‍ക്കാറിലേക്ക് എത്ര അടച്ചെന്ന്കൂടി പറഞ്ഞാല്‍ ഇനി
ഇത്തരം വിക്രസ് ഒപ്പിക്കുന്നവര്ക്കൊരു മുതല്‍കൂട്ടാകും.
ഫിലീം കോര്‍ട്ട്.