ഒരു സീരിയല്‍ താരം കൂടി തൂങ്ങി മരിച്ചു-നടന് സമീര്‍ ഇനിയില്ല.
വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു.സെലിബ്രിറ്റി താരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി സ്വയം കൊഴിഞ്ഞ് വീഴുകയാണ്.ആരെയാണ്
അവര്‍ തോല്‍പ്പിക്കുന്നത്.ആരോട് സ്നേഹം കാണിക്കാനാണ് സ്വന്തം ജീവിതം ഒരു കഷ്ണം കയറില്‍ തൂക്കി തീര്‍ക്കുന്നത്.
ജന്മം തന്നവരെ മറന്ന് കൂടെപ്പിറപ്പുകളെ മറന്ന് താല്‍ക്കാലികമായി പരിചയപ്പെടുന്നവര്‍ക്ക് വേണ്ടി മരിക്കാന്‍ തീരുമാനിക്കുന്നതിലും വലിയ മണ്ടത്തരം വേറെ എന്തുണ്ട്.
ബോളിവുഡിലെ സുശാന്തിന്റെ ആത്മഹത്യ CBI അന്വേഷിക്കാന്‍ എത്തിയിരിക്കുകയാണ്.ആ വാര്‍ത്തക്ക്
പിന്നാലെയാണ് സീരിയല്‍ സിനിമാനടന് സമീര്ശര്മ്മയെ മുംബൈ മാലാട് വെസ്റ്റിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സമീര്ശര്മ്മ വീടിന്റെ അടുക്കളയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.അദ്ദേഹം അറിയിച്ചതനുസരിച്ച് ഫ്ളാറ്റിന്റെ ഉടമകള്‍ പോലീസിനെ വിവരം അറിയിച്ചു.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.മരണകാരണം വ്യക്തമാക്കുന്ന തരത്തില്‍ ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.കഹാനി ഘര്‍ഘര്‍ കീ.ക്യൂകി സാസ് ഭീ കഭിബഹുഥീ,ജ്യോതി തുടങ്ങിയ സീരിയലുകളിലെല്ലാം
മികച്ച വേഷത്തില്‍ തിളങ്ങി നില്ക്കുന്ന സമീര്ശര്മ്മ
ഇപ്പോള്‍ അഭിനയിക്കുന്നത് സ്റ്റാര്‍ പ്ലസ് സംപ്രേക്ഷണം ചെയ്യുന്ന യേ രിശ്തേ ഹേ പ്യാര് എന്ന സീരിയലിലാണ്.
വേദനയോടെ ഞങ്ങളും അര്‍പ്പിക്കുന്നു ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.