നടി രമ്യയുടെ അവസ്ഥ കണ്ടില്ലേ, നഗ്ന വീഡിയോയില്‍ അതും പൂര്‍ണ്ണമായി.
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയില്‍ കേസ് കൊടുത്ത് നടി രമ്യ സുരേഷ്.
ആലപ്പുഴ സൈബര്‍ സെല്ലിനാണ് പരാതി നല്‍കിയത്.നടിയുടെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെണ് കുട്ടിയുടെ നഗ്ന വീഡിയോ ആണ് രമ്യ സുരേഷിന്റെതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.സംഭവത്തില്‍ വിശദീകരണവുമായി രമ്യതന്നെ രംഗത്ത് വന്നു.കുട്ടന് പിള്ളയുടെ ശിവരാത്രി,ഞാന്‍ പ്രകാശന്,നിഴല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രമ്യ.
ഞാന്‍ രമ്യ സുരേഷ്.അത്യാവശ്യം കുറച്ച് സിനിമകള്‍ ചെയ്ത് വരികയാണ്.ഇപ്പോള്‍ ഇങ്ങനെ ഒരു വീഡിയോ ഇടാന്‍ കാരണം ഞാന്‍ എന്നെ പറ്റി തന്നെ കണ്ടൊരു വീഡിയോയുടെ അടിസ്ഥാനത്തിലാണ്.എന്നെ പരിചയമുള്ള ഒരാളാണ് രാവിലെ ഈ വീഡിയോയുടെ കാര്യത്തെ പറ്റി പറയുന്നത്.അദ്ദേഹം എന്റെ ഫോണിലേക്ക് ഒരു ഫോട്ടോയും വീഡിയോയും അയച്ചു.എന്റെ ഫേസ് ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വീഡിയോയുമാണ് അതില്‍ ഉള്ളത്.ആ കുട്ടിയുടെ ഫോട്ടോ കണ്ടാല്‍ എന്നെപോലെ തന്നെയിരിക്കുമെന്നതാണ് ഞെട്ടിക്കുന്ന സത്യം.ആ വീഡിയോ കണ്ടതോടെ എന്റെ കൈയ്യും കാലും വിറക്കാന്‍ തുടങ്ങി.എന്ത് ചെയ്യണം ആരെ വിളിക്കണം എന്നറിയില്ല.കുറച്ച് സമയം കഴിഞ്ഞ് എന്റെ നാട്ടില്‍ തന്നെയുള്ള പോലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യം തിരക്കി.ആലപ്പുഴ എസ്.പി.ഓഫീസില്‍ ചെന്ന് ഇന്ന് തന്നെ പരാതി എഴുതി കൊടുക്കാന്‍ പറഞ്ഞു.ഉച്ചക്ക് ഒരു വക പോലും കഴിക്കാതെ ഞാന്‍ തന്നെ എസ്.പി.ഓഫീസില്‍ പോയി പരാതി കൊടുത്തു.അത് പോലുള്ള അമ്പത്തിആറാമത്തെ കേസ്സായിരുന്നു അന്ന് എന്റെത്.കേസ്സ് ഉടനെ ഫയല്‍ ചെയ്തു.വീഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്ക് വെച്ച ആളുകളുടെയും വിവരങ്ങള്‍ എടുത്തു.വേണ്ട നടപടികള്‍ ഉടനടി ചെയ്യുമെന്നും അറിയിച്ചു.നമുക്ക് ധൈര്യവും സമാധാനവും നല്കുന്ന വാക്കുകളാണ് സൈബര്‍ സെല്ലിലെ ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞത്.പക്ഷെ ഈ വീഡിയോ എത്രത്തോളം പേര് കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല.നമുക്ക് എത്ര പേരോടാണ് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റുക.ഈ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ ഇത് സത്യമാണോ എന്ന് പോലും നോക്കാതെയാണ് പ്രചരിപ്പിക്കുന്നത്.
ഇതിലെ യഥാര്‍ത്ഥ വ്യക്തിക്ക് അത് മൂലം എന്ത് മാത്രം വിഷമമുണ്ടാകും.സത്യത്തില്‍ ഞാനിപ്പോള്‍ തകര്‍ന്ന് തരിപ്പണമാകേണ്ടതാണ്.ആ വീഡിയോ എന്റെതല്ലെന്ന് പൂര്‍ണ്ണ ബോധ്യവും എന്തിന് പേടിക്കണമെന്ന വിശ്വാസവും ഉള്ളത് കൊണ്ടാണ് ഇങ്ങനെ നില്‍ക്കുന്നത്.കേസ് തെളിയുമെന്ന് തന്നെയാണ് വിശ്വാസം.ദയവായി ഇനിയും ഇത് എന്റെ പേരില്‍ ഇത് പ്രചരിക്കരുത്.അത്രയും തകര്‍ന്നൊരു മനസ്സുമായാണ് താന്‍ നില്‍ക്കുന്നതെന്ന് രമ്യ സുരേഷ് പറഞ്ഞു.
ഫിലീം കോര്‍ട്ട്.