നടി ലിജോമോള്‍ വിവാഹിതയായി. അരുണ്‍ നായകനും വില്ലനും രക്ഷാകര്‍ത്താവും ആകും
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹം. വയനാട് സ്വദേശിയാണ് അരുണ്‍. ഇടുക്കി സ്വദേശിനിയാണ് ലിജോമോള്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ലിജോമോള്‍ അഭിനയരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന ചിത്രത്തിലും മികച്ച കഥാപാത്രമായി എത്തി. ഹണി ബീ 2.5 സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയിലും ലിജോമോള്‍ ജോസ് അഭിനയിച്ചു.ലിജോമോള്‍ ജോസ് തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.സിവപ്പു മഞ്ചള് പച്ചൈയെന്ന ചിത്രത്തിലൂടെയാണ് ആദ്യമായി തമിഴകത്ത് എത്തിയത്, സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സിദ്ധാര്‍ഥിന്റെ നായികയായാണ് ലിജോ വേഷമിട്ടത്. തീതു നന്‍ട്രും എന്ന തമിഴ് ചിത്രം ലിജോമോള്‍ ജോസിന്റേതായി റിലീസ് ചെയ്യാനുണ്ട്. സൂര്യ നായകനാകുന്ന പുതിയ ചിത്രമായ ജയ് ഭീമിലും ലിജോമോള്‍ ജോസ് അഭിനയിച്ചിട്ടുണ്ട്. ജെയ് ഭീം എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് ലിജോമോള്‍ ജോസിന് എന്നാണ് ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്. ടി ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെയ് ഭീം എന്ന ചിത്രം ലിജോമോള്‍ ജോസിനും ഏറെ പ്രതീക്ഷ നല്കുന്ന ഒന്നായതിനാല്‍ മലയാളികളും കാത്തിരിക്കുകയാണ്. ഇതുവരെ ഒത്തിരി അഭിനയിച്ചു ഇനി അരുണാണ് നായകനും വില്ലനും, രക്ഷാകര്‍ത്താവും, ലിജോമോള്‍ക്ക് സുഖവും സന്തോഷവും ഐശ്വര്യവും നിറഞ്ഞൊരു ജീവിതം കൊടുക്കാന്‍ അരുണിന് കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു ഒപ്പം നവമിഥുനങ്ങള്ക്ക് മംഗളാശംസകളും നേരുന്നു.FC