നടി ശരണ്യ ശശി ജീവനുവേണ്ടി പൊരുതി, മരണം തന്നെ ശരണം ദുഃഖത്തോടെ മലയാളികള്‍
അവര്‍ ഒന്നല്ല ഒത്തിരിത്തവണ മരണത്തെ മുഖാമുഖം കണ്ടതാണ് ദൈവം കൈവിടാതെ കാത്തു പക്ഷേ ഒരു മനുഷ്യന് അനുഭവിക്കേണ്ടതിനേക്കാള്‍ ഏറെ വേദന അനുഭവിച്ചാണ് ഇന്നവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണത്തിനുകീഴടങ്ങിയിരിക്കുന്നത്, ഇനിയുള്ള ചോദ്യം ദൈവത്തിനോടാണ് എന്തുതെറ്റാണാകുട്ടി ചെയ്തത്, എന്തിനാണവളെ ഇങ്ങനെ ശിക്ഷിച്ചത്, ഇത്രവേദനിപ്പിക്കാന് വേണ്ടിമാത്രമാണോ നല്ല സൗന്ദര്യം സമ്മാനിച്ച് ഭൂമിയിലവതരിക്കാന് അവസരം നല്‍കിയത്, സൗന്ദര്യത്തില്‍ മയങ്ങി അവളെ ഒരുത്തന് കല്യാണം കഴിച്ചു അസുഖമാണെനറിഞ്ഞപ്പോള് ഇട്ടോടിപ്പോയി ആദ്യമായി ശരണ്യ തകര്‍ന്നതും അവിടെയാണ് രോഗം തളര്‍ത്തും മുന്‍പേ ഭര്‍ത്താവെന്ന ദുഷ്ട്ടനാല് ചതിക്കപ്പെട്ടു, പിന്നെ പോരാട്ടത്തിന്റെ ദിനങ്ങളായിരുന്നു ആരുടെമുന്നിലും ഇനിതോല്ക്കില്ലെന്ന ദൃഢനിശ്ചയത്തോടെ അവള് ബ്രെയിന്ട്യൂമറിനെതിരെ പോരാട്ടംതുടങ്ങി വര്‍ഷങ്ങള്‍ നീണ്ടപോരാട്ടം അഭിനയലോകം അവള്‍ക്കുവേണ്ട സഹായം കൃത്യമായിചെയ്തോ എന്നറിയില്ല പക്ഷേ അവരെ സ്നേഹിച്ചവര്‍ നന്നായി സഹായിച്ചു മരണംവരെ അവര്‍ക്കൊപ്പം നടിയായ സീമ ജി നായര്‍ ഒപ്പമുണ്ടായിരുന്നു ജീവിതത്തിലേക്ക് മടങ്ങിവന്നു എന്നു തോന്നിച്ചനിമിഷം ശരണ്യക്ക് താമസിക്കാന്‍ പുത്തന്‍ വീടുപണിതു അവര്‍ക്കു ശിഷ്ടകാലം ആരാധകര്‍ക്കൊപ്പം നിറഞ്ഞുനില്ക്കാന് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിക്കൊടുത്തതും സീമ ജി നായര്‍ തന്നെയായിരുന്നു, വലിയ പ്രതീക്ഷയോടെ ജീവിതത്തിലേക്ക് മടങ്ങി വന്നതായിരുന്നെങ്കിലും പെട്ടെന്ന് ഒരുസുപ്രഭാതത്തില്‍ വീണ്ടും അസുഖങ്ങള്‍ വേരുമുളച്ചുതുടങ്ങി അതോടൊപ്പം പുത്തന്‍ മഹാമാരി കൊറോണയും കയറികൂടി അതും തരണം ചെയ്തെങ്കിലും, ആശുപത്രിയില്‍ നിന്ന് ശരണ്യക്ക് പോരാന്‍ കഴിഞ്ഞില്ല, ഇപ്പോഴിതാ പോരുകയാണ് ജീവനില്ലാത്ത ശരീരവുമായി ആ പാല് പുഞ്ചിരി എന്നേക്കുമായി മാഞ്ഞു ആദരാഞ്ജലികളര്‍പ്പിക്കുന്നു ഞങ്ങളും FC