നമ്മുടെ ശോഭനക്ക് വീണ്ടും അവാര്‍ഡ് നന്ദി പറഞ്ഞു തുള്ളിച്ചാടി കുട്ടികളെപോലെ.. വീഡിയോ
അഭിനയമാണ് സര്‍വ്വവും നടി ശോഭനക്ക്, അതിനുവേണ്ടി ഉഴിഞ്ഞു വെച്ചതാണ് അവരുടെ ജീവിതം വിവാഹം പോലും വേണ്ടെന്നു വെച്ച് കലയെ സ്നേഹിച്ചും, തനിക്കുശേഷം തന്നിലവശേഷിക്കുന്നത് അന്യം നിന്നുപോകാതിരിക്കാന്‍ ഒരുമകളെ ദത്തെടുത്തും ശോഭന നൃത്തത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്, പല സംവിധായകരും ശോഭനയെച്ചെന്നു കാണും മികച്ചറോളുകള് വാഗ്ദാനം ചെയ്യും കഥപറഞ്ഞു തുടങ്ങുമ്പോഴാണ് അറിയുക പൃഥ്വിരാജിന്റെയും, ബിജുമേനോന്റെയും ഒക്കെ അമ്മവേഷങ്ങള്‍ അതോടെ അഭിനയത്തോട് വിരക്തിതോന്നിയ ശോഭനയെ സത്യനന്തികാടിന്റെ മകന് അനൂപ് സത്യനാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവന്നത് ഈ ചിത്രത്തില്‍ സുരേഷ്ഗോപിയുടെ നായികയായാണ് അഭിനയിച്ചത് ഒപ്പം ദുല്‍ഖറും, പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും അഭിനയിച്ചിരുന്നു ചിത്രം സൂപ്പര്‍ ഹിറ്റായി, ഇപ്പോഴിതാ ആ അഭിനയത്തിലൂടെ ഒരവാര്‍ഡും സ്വന്തമാക്കിയിരിക്കുന്ന, സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി(സൈമ) യാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത് അതുലഭിച്ച ഉടനെ പുരസ്കാര വേദിയില്‍ തുള്ളിച്ചാടി സന്തോഷം പങ്കിട്ട് നടി ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയമാണ് ശോഭനയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. പുരസ്കാരം വാങ്ങിയ ശേഷം ‘ താങ്ക്യൂ സൈമ, അവസാനം എനിക്കൊരു അവാര്‍ഡൊക്കെ തന്നല്ലോ, കുറച്ച് ത്രില്ലൊക്കെ ഉണ്ട്. താങ്ക്യൂട്ടോ എന്നായിരുന്നു താരത്തിന്റെ മറുപടി. മടങ്ങി പോകുമ്പോള്‍ കുട്ടികളെ പോലെ തുള്ളിച്ചാടി രണ്ട് ചുവട് വച്ചാണ് ശോഭന മടങ്ങിയത്. ശോഭനയ്ക്ക് അവാര്‍ഡ് ലഭിച്ചതില്‍ മലയാളികളും നിറഞ്ഞ സന്തോഷത്തിലാണ് FC