നായികയാകാന്‍ കൊണ്ടുവന്ന നടിയെ പീഡിപ്പിച്ചു, ക്യാമറാമാന് അറസ്റ്റില്‍.. വീണ്ടും സിനിമക്ക് നാണക്കേട് ….
മികച്ച അവസരം അതിന് വേണ്ടിയാണ് നടി ക്യാമറാമാന് വിളിച്ചപ്പോള്‍ ഒറ്റയ്ക്ക് അയാളുടെ വീട്ടില്‍ ചെന്നത് എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്
സിനിമയില്‍ നായികയാവാന്‍ അവസരം ഒരുക്കിത്തരാമെന്നുപറഞ്ഞ് സഹനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ക്യാമറാമാനെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ വത്സരവാക്കത്താണ് സംഭവം. കൊടുങ്കയ്യൂരില്‍ താമസിക്കുന്ന ഇരുപത്തിരണ്ടുകാരിയായ സീരിയല്‍ സഹനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓംശക്തിനഗറിലെ നാല്പത്തിരണ്ടുകാരനായ കാശിനാഥനാണ് അറസ്റ്റിലായത്.
ഏതാനും മാസം മുമ്പാണ് കാശിനാഥന് സഹനടിയെ പരിചയപ്പെട്ടത്. സംവിധായകരുമായി അടുപ്പമുള്ളതിനാല്‍ നായികയാക്കാമെന്നും ഫോട്ടോഷൂട്ടിനായി വീട്ടില്‍ വരണമെന്നും നടിയോട് ആവശ്യപ്പെട്ടു. സഹനടി ഞായറാഴ്ച കാശിനാഥന്റെ വീട്ടിലെത്തി. മദ്യലഹരിയിലായിരുന്ന അയാള്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുതിറിമാറി ഓടിരക്ഷപ്പെട്ട നടി വത്സരവാക്കം പോലീസില്‍ പരാതി നല്കി. അവസരം തേടി വലിയ മോഹങ്ങളുമായി നടക്കുന്നവര്‍ ഒറ്റയ്ക്ക് ഒരവസരത്തിനും പോകാതിരിക്കുക FC