നിര്‍മ്മല്‍ പാലാഴി പറയും – ദുല്‍ഖറിന്റെ പ്രവര്‍ത്തി കേട്ട് തീരുമാനിക്കുക.
ദുല്‍ഖര്‍ സല്മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിര്മ്മള് പാലാഴി എഴുതിയ കുറിപ്പാണ് ആരാധകരുടെ ഇടയില്‍ വൈറല്‍.അപകടം പറ്റി കിടക്കുമ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു തുക ദുല്‍ഖര്‍ സല്മാന് തന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നുവെന്നും അത്രയും സ്നേഹം നിറഞ്ഞ മനസ്സാണ് ദുല്ഖറിന്റെതെന്നും നിര്‍മ്മല്‍ പറയുന്നു.
നിര്‍മ്മല്‍ പാലാഴിയുടെ വാക്കുകള്‍ ഇങ്ങനെ – ‘സലാല മൊബൈല്‍സ്’ എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉളളു.പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള് എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു.പക്ഷെ 2014ല്‍ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ dq വകയായി എത്തിയിരുന്നു.എഴുന്നേറ്റ് ശരിയാകും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടന് വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്നേഹവും കടപ്പാടും മാത്രം.
‘ജീവിതത്തില്എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’.
ഫിലീം കോര്‍ട്ട്.