പ്രണവിനൊപ്പം അഭിനയിക്കാന്‍ നായികമാരുടെ ഇടി… നസ്രിയക്ക് കിട്ടി ആദ്യം…..
‘ഹൃദയം’ എന്ന ചിത്രം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ഈ ചിത്രം നേടുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. നിറഞ്ഞ സദസ്സുകളില്‍ തിയേറ്ററുകളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുകയാണ് ഹൃദയം. ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് എന്നിവരും ചിത്രത്തില്‍ നായികമാരായി എത്തുന്നു.
വളരെ മികച്ച പ്രകടനമാണ് പ്രണവ് മോഹന്‍ലാല്‍ നടത്തിയത് എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. ഇപ്പോള്‍ താരം ചെയ്യുന്ന അടുത്ത ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടയിലാണ് പ്രണവ് ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഔദ്യോഗികമായ വാര്‍ത്തകള്‍ അല്ല ഇത്. അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഇവ ശരിയാണെങ്കില്‍ താരം ഇനി നായകനാവാന്‍ പോകുന്നത് അഞ്ജലി മേനോന് ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് എന്നതാണ് സൂചന. നസ്രിയ നസീംമാണ് ചിത്രത്തില്‍ നായികാവേഷം ചെയ്യുക എന്ന് വാര്‍ത്തകള്‍ പറയുന്നു.
വാര്‍ത്ത പുറത്തുവന്നതോടെ വളരെ ആവേശത്തിലാണ് ആരാധകര്‍. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് ആണ് ഇവര്‍ ഉറ്റു നോക്കുന്നത്. ഇതിനുപുറമേ അന്‍വര്‍ റഷീദ്, അനി ഐ വി ശശി തുടങ്ങിയ സംവിധായകര്‍ അടക്കം പലരും പ്രണവ് മോഹന്‍ലാലിനെ വച്ച് പുതിയ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
മരയ്ക്കാര്‍ എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. കുഞ്ഞാലിമരയ്ക്കാര്‍ എന്ന കഥാപാത്രത്തിന് ചെറുപ്പകാലം ആണ് താരം അഭിനയിച്ചത്. ഇതിനും താരം മികച്ച പ്രശംസ നേടി. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായികയാണ് അഞ്ചലി മേനോന്.FC