ഭാര്യ പിതാവ് അന്തരിച്ചു-ഭാര്യയും ഗുരുതരാവസ്ഥയില്‍ നടന് ജയചന്ദ്രന് കനത്ത നഷ്ടം.
നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് പിടിപെട്ട് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.നടന് തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.സ്വയം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴെന്നും കോവിഡ് ഭീകരമാണെന്നും ജയചന്ദ്രന് പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ-പ്രിയരേ,ദിവസങ്ങളായി കോവിഡാല്‍ അതീവ ഗുരുതരമായ അവസ്ഥയിലൂടെ പ്രിയ പത്നി നീങ്ങുകയാണ് കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍.ജീവന് കൈയ്യിലൊതുക്കി ഞാന്‍ കൂടെ നില്ക്കുന്നു.അതൊരു ത്യാഗമല്ല കടമയാണ് .പറയുന്നത് മറ്റൊന്നാണ് കോവിഡ് ഭീകരമല്ല.നമ്മളാണ് അവനെ ഭീകരനാക്കുന്നത്.നമ്മള് പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ മതി ഗതി ഭീകരമാകാന്.ദയവായി അനാവശ്യ അലച്ചില്‍ ഒഴിവാക്കുക.മാസ്ക്ക് സംസാരിക്കുമ്പോഴും അടുത്ത് ആള് ഉള്ളപ്പോഴും ധരിക്കണം.ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്.ഞങ്ങള്‍ ഇതെല്ലാം പാലിച്ചു.പക്ഷേ…..ധാരാളം വെള്ളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകള്‍.
പുറത്ത് ഹൃദയപൂര്‍വ്വം കൂട്ട് നില്ക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കും,രാഷ്ട്രീയത്തിനതീതമായി ഒപ്പം നില്ക്കുന്ന പ്രിയ കൂട്ടുകാര്‍ക്കും നന്നായി പരിപാലിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്കും പ്രിയപ്പെട്ട നിങ്ങള്‍ക്കും നന്ദി….
ഒരുപാട് പേര് അന്വേഷിക്കുന്നു ബസന്തിയുടെ വിശേഷങ്ങള്‍.ഞങ്ങളുടെ നന്ദി.സ്വയം ശ്വസിക്കുവാന്‍ കഴിയുന്നില്ല.പ്രകൃതി അത് അനുവദിക്കും എന്ന പ്രതീക്ഷയോടെ……
എത്രയും വേഗം അസുഖം മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.