മകളുടെ കുഞ്ഞുമടിയില്‍ തലവെച്ചു സിത്താര-അമ്മയുടെ….
ഗായിക സിത്താര കൃഷ്ണകുമാറിനെ പോലെ തന്നെ താരമാണ് മകള്‍ സാവന്‍ റിതു എന്ന സായ്വു.സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും വീഡിയോകളും ഫോട്ടോകളും ആരാധകര്‍ എന്നും ഏറ്റെടുക്കാറുണ്ട്.സായ്വാണ് ആരാധകരുടെ കണ്ണിലുണ്ണി.അടുത്തിടെ ആരോഗ്യകരമായ ആഹാര ശീലത്തെ കുറിച്ച് അവബോധം പകര്‍ന്ന് സായ്വ് അവതരിപ്പിച്ച ഹ്രസ്വ വീഡിയോ നിരവധി ആസ്വാദകരെ നേടിയിരുന്നു.
സിത്താരയെ സായു പാട്ട് പഠിപ്പിക്കുന്നതിന്റെ വീഡിയോ വരെ വൈറലായിരുന്നു.സിത്താര പങ്കുവെച്ച മകളുടെ മടിയില്‍ തലവെച്ച് കിടക്കുന്ന ക്യൂട്ട് ചിത്രം വൈറലായി മാറിയിരിക്കുകയാണ്.’സ്വസ്ഥം’ എന്ന അടിക്കുറിപ്പിട്ടാണ് സിത്താര ചിത്രം പങ്കുവെച്ചത്. ;ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പോസ്റ്റിന് നിരവധി പേര് പ്രതികരണങ്ങളുമായെത്തി.മകള്‍ക്കൊപ്പം ശാന്തം,സന്തോഷം,നിര്‍വൃതി എന്ന് കൂടി സിത്താര ചിത്രത്തിനോടൊപ്പം കുറിച്ചു.
ഫിലീം കോര്‍ട്ട്.