മഞ്ജുവാര്യര്‍ ഇങ്ങനെ തുടങ്ങിയാല്‍ എങ്ങിനെയാ, ഓരോ ദിവസവും കൂടിക്കൂടി……
ഉയര്‍ന്ന പ്രതിഫലം പറ്റുന്ന മലയാള നടിയാണിന്ന് മഞ്ജുവാര്യര്‍, അവരെ മലയാളികള്‍ എന്നും ലാളിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അവരുടെ കഴിവും, തന്റേടവും കൊണ്ടു തന്നെയാണ്,
തന്റെ മികച്ച അഭിനയ പാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന
താരത്തിന് ആരാധകര്‍ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യര്‍, കേരളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളുകൂടിയാണ്. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ‘പോയതിനെക്കാള് നല്ലത് വരാനിരിക്കുന്നതാണ്’ എന്നാണ് പുതിയ ഫോട്ടോയ്ക്കൊപ്പം മഞ്ജു ഫേസ് ബുക്കില്‍ കുറിച്ചത്.
ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. മരക്കാര്‍ ആണ് മഞ്ജു വാര്യരുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു കുഞ്ഞാലി മരക്കാരായി എത്തിയത്. ജാക്ക് ആന്‍ഡ് ജില്, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. വരട്ടെ കൂടുതല്‍ ചിത്രങ്ങള്‍ നമുക്ക് ആഘോഷമാക്കാം FC