മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് പിറന്നാള്‍… മകളുടെ മരണം എന്നും ദുഃഖം……
മലയാളത്തിന് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം കെ എസ് ചിത്ര, അവര്‍ക്കിന്ന് ജന്മദിനം.. ഈ ജന്മദിനത്തിലും അവരുടെ കണ്ണുനിറഞ്ഞു തുളുമ്പുന്നതു ആറ്റുനോറ്റു കാത്തിരുന്നപ്പോള്‍ ദൈവം സമ്മാനിച്ച മകള്‍ അവളെ ദൈവം സ്നേഹിച്ചു കൊതി തീരും മുന്‍പേ തിരിച്ചെടുത്തത് ഓര്‍ത്താണ്.
തൊട്ടിലില്‍ കിടന്നേ പാടിയ ചിത്രയുടെ കഥ….
1965-ല്‍ നടന്ന കഥയാണ്, കഥയായതുകൊണ്ടുതന്നെ കുറച്ച് അതിശയവും അലങ്കാരങ്ങളും സ്വാഭാവികം. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മണിമുഴക്കം കവിത മനോഹരമായി പാടുന്നതുകൊണ്ടാണ് ചിത്രയുടെ അച്ഛന് കരമന കൃഷ്ണന് നായര്‍ക്ക് മണിമുഴക്കം കൃഷ്ണന് നായരെന്ന വിളിപ്പേരു വന്നത്. അധ്യാപകനും സംഗീതജ്ഞനുമായ കൃഷ്ണന്‍നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകള്‍ക്ക് രണ്ടു വയസ്സ് പ്രായം.
നാട്ടിലെ ഉത്സവംകൂടി മടങ്ങുന്ന രണ്ടുപേര്‍ സംഗീതശീലുകള്‍ നിറഞ്ഞ നായരുടെ വീട്ടിലേക്ക് കയറി. അതിഥികളായെത്തിയത് എം.ജി. രാധാകൃഷ്ണനും പ്രൊഫ. ഡോ. ഓമനക്കുട്ടിടീച്ചറും. സൗഹൃദസംഭാഷണങ്ങള്‍ക്കിടെ തൊട്ടിലിലേക്ക് ഇരുവരുടേയും നോട്ടം ചെന്നെത്തി. തൊട്ടിലില്‍ കിടന്ന് കുഞ്ഞ് പാടുകയാണ്. കേവലം ചില ശബ്ദമോ മൂളലുകളോ അല്ല. പ്രിയതമാ… എന്ന ഗാനം കഴിയാവുന്നത്ര താളത്തില്‍ ഭംഗിയായി. പാട്ടുകേട്ട് അതിഥികള്‍ അദ്ഭുതപ്പെട്ടെന്ന് കഥ.
മറവിമായ്ക്കാത്ത കെ.എസ്. ചിത്രയുടെ ബാല്യകാല കഥകളില്‍ ‘തൊട്ടില് പാട്ട്’ മിഴിവോടെ നില്ക്കുന്നു. പൊടിപ്പും തൊങ്ങലും ചേര്‍ന്ന് കഥ പിന്നെയും പല തരത്തില്‍ കുടുംബത്തിനകത്ത് അവതരിക്കപ്പെട്ടതായി പറയുമ്പോള്‍ പ്രിയഗായികയുടെ വാക്കുകളില്‍ ചിരിനിറയുന്നു. അപ്പൊ പറയണ്ടല്ലോ ഇതിലും വലുതിനി എന്തു വരാന്‍ ഞങ്ങളും നേരുന്നു ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്. FC