മുതിര്‍ന്ന നടി പട്രീഷ്യ അന്തരിച്ചു.. അനുശോചനവുമായി ലോക സിനിമ
ജനനമെന്ന അവതാരമെടുത്താല്‍ ആടിത്തീര്ക്കാനുള്ളത് തീര്‍ക്കുക അനുവദിച്ച സമയം
കഴിഞ്ഞാല്‍ ശരീരം ഈ ഭൂമിയിലുപേക്ഷിച്ചു മടങ്ങിപോകുക, അനശ്വര നടി പട്രീഷ്യ ഹിച്കോക്ക് വിടവാങ്ങിയിരിക്കുകയാണ് 93 വയസായിരുന്നു വിഖ്യാത സംവിധായകന് ആല്‍ഫ്രഡ് ഹിച്കോക്കിന്റെ മകളാണ്. കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്സില് തിങ്കളാഴ്ചയാണ് മരണം.ഹിച്കോക്കിന്റെ തന്നെ ‘സ്റ്റേജ് ഫ്രൈറ്റ്’ (1950) ആണ് പട്രീഷ്യയുടെ ആദ്യ സിനിമ. സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയ്ന്‍, സൈക്കോ തുടങ്ങിയ ഹിച്ച്കോക്ക് ചിത്രങ്ങളിലും പട്രീഷ്യ വേഷമിട്ടിരുന്നു. 1951ല്‍ പുറത്തിറങ്ങിയ ചിത്രം ‘സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനി’ല്‍ പട്രീഷ്യ അവതരിപ്പിച്ച ബാര്‍ബറ മോര്‍ട്ടണ്‍.എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ദി കേസ് ഓഫ് തോമസ് പൈക്ക്, ദി മഡ്‍ലാര്‍ക്ക്, ദി ടെന്‍ കമാന്റ്മെന്റ്സ് എന്നീ ചിത്രങ്ങളിലും സസ്പെന്‍സ്, സസ്പീഷ്യന്, മൈ ലിറ്റില്‍ മാര്‍ഗി, മാറ്റിനി തീയേറ്റര്‍, ദി ലൈഫ് ഓഫ് റൈലി തുടങ്ങിയ ടെലിവിഷന്‍ സിരീസുകളിലും അഭിനയിച്ചിട്ടുണ്ട്..1928 ജൂലൈ 7 ന് ലണ്ടനില്‍ ജനിച്ച പെട്രീഷ്യ 1950 മുതല്‍ 2008 വരെ സിനിമയില്‍,അഭിനയരംഗത്തു സജീവമായിരുന്നു 1994 ല്‍ ഭര്‍ത്താവ് ജോസഫ് ഇ ഒ കോണല്‍ മരണപെട്ടു 1952 ല്‍ ആയിരുന്നു വിവാഹം മൂന്ന് മക്കള്‍… ആദരാഞ്ജലികളോടെ FC