യുവ ഹൃദയങ്ങളെ ത്രസിപ്പിക്കാന്‍ സണ്ണിലിയോണ്‍ കേരളത്തില്‍ -ഒരു മാസം ഇവിടെ തന്നെ.
ആദ്യം വന്നത് കൊച്ചിയിലായിരുന്നു.ഒരു മൊബൈല്‍ ഷോറൂം ഉദ്ഘാടനത്തിന് അന്നവിടേക്ക് ഒഴുകിയെത്തിയത് ലക്ഷകണക്കിന്
ആരാധകരായിരുന്നു.അതും പ്രായഭേദമന്യേ ഒരു നാട്ടില്‍ പോലും കിട്ടാത്ത സ്വീകാര്യത കണ്ട് സണ്ണി ലിയോണിന്റെ കണ്ണ് വരെ തള്ളി പോയി.ഇത്രയേറെ മലയാളികള്‍ തന്നെ രഹസ്യമായി സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞതില് സണ്ണിയും ഹാപ്പിയായി.അതിന് പിന്നാലെ പോക്കിരി രാജയില്‍ ഒരു ഐറ്റം ഡാന്‍സ് കളിക്കാനും താരസുന്ദരിയെത്തി.ആ മാദക നൃത്തവും തരംഗമായതോടെ കേരളത്തെ സ്നേഹിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.അതുകൊണ്ടാണല്ലൊ ഒരു ചാനല്‍ ഷോയുടെ ഷൂട്ടിങ്ങുമായി തിരുവനന്തപുരത്ത്
വിമാനമിറങ്ങിയത്.
ഒരു മാസമാണ് മലയാളികളുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അവര്‍ തങ്ങുക.ഷൂട്ടിങ് മാത്രമല്ല ലക്ഷ്യം.അതുകൊണ്ടാണ് ഭര്‍ത്താവിനെയും മക്കളെയും ഒപ്പം കൂട്ടിയിരിക്കുന്നത്.7 ദിവസത്തെ കോറന്റീന് കഴിഞ്ഞെ ഷൂട്ടിങ്ങിനിറങ്ങൂ.ഷൂട്ടിംഗ് ഇടവേളകളില്‍ കേരളത്തിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.ഒരു
വെടിക്ക് രണ്ട് പക്ഷി.ഷൂട്ടിംഗും അവധി ആഘോഷവും.
എന്തായാലും സണ്ണിക്ക്കേരളവും ഇവിടുത്തെ ആരാധകരെയും
നന്നായി ബോധിച്ചു.ഇനി ഇവിടെ കൊട്ടാരം കെട്ടുമോ എന്ന് കണ്ടറിയണം. വിമാനത്താവളത്തില്‍ നിന്ന് നേരെ റിസോര്‍ട്ടിലേക്കാണ് സണ്ണിയും ഡാനിയല്‍ വെബ്ബറും മൂന്ന് മക്കളും പോയത്.കേരളത്തിലെത്തിയതില്‍ അതിയായ സന്തോഷത്തിലാണെന്നും ആ ആവേശം വരും ദിവസങ്ങളില്‍ ആഘോഷിക്കുമെന്നും ഞങ്ങളുടെ
ലേഖകനോട് വെളിപ്പെടുത്തി.
ഫിലീം കോര്‍ട്ട്.