റിമിടോമിയുടെ ഓമനപ്പേര് അറിയുമോ 40 വയസ്സ് പൂര്‍ത്തിയായ ദിവസം അമ്മ വിളിച്ചപ്പോള്‍….

ജനിച്ചുവീഴുമ്പോള്‍ പുന്നാരിക്കാന്‍ തേനമൃതുപോലെ വിളിക്കും അമ്മമാര്‍ മക്കളെ ഓരോ ഓമനപ്പേരില്‍, 40 വയസിലേക്കെത്തിയ റിമിയെ അമ്മ വര്‍ഷങ്ങള്‍ക്ക് ശേഷം വിളിച്ചു കുഞ്ഞുവാവേ എന്ന് റിമി പറയുന്നതു കേള്‍ക്കാം,
കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് ഗായിക റിമി ടോമി. കടമക്കുടിയില്‍ റിമിയുടെ സുഹൃത്തായ ഷെറിന്റെ ഉടമസ്ഥതയിലുള്ള കഫേയില്‍ വച്ചായിരുന്നു ആഘോഷം. അമ്മ റാണി, സഹോദരന് റിങ്കു, ഭാര്യയും നടിയുമായ മുക്ത, സഹോദരി റീനു, സഹോദരങ്ങളുടെ മക്കള്‍ എന്നിവര്‍ ആഘോഷത്തിനെത്തിയിരുന്നു. റിമിയുടെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. പിറന്നാള്‍ സ്പെഷല്‍ വീഡിയോ റിമി സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
സംഗീതം തീം ആയുള്ള കേക്ക് ആണ് മുറിച്ചത്. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതുമെല്ലാം വീഡിയോ രംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിനിടെ റിമിയെ ‘കുഞ്ഞുവാവ’യെന്ന് അമ്മ റാണി വിളിച്ചപ്പോള്‍ തന്റെ നാല്പതാം വയസ്സിലാണ് ഈ വിളി ആദ്യമായി കേള്‍ക്കുന്നതെന്ന് റിമി തമാശയായി പറഞ്ഞു. തനിക്ക് നാല്പത് ആയിട്ടില്ല എന്നുകൂടി റിമി തിരുത്തി പറയുന്നുണ്ട്.
39ാം പിറന്നാളാണ് ഈ മാസം 22ന് റിമി ടോമി ആഘോഷിച്ചത്. റിമിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് ഞങ്ങളും. FC